
മൂപ്പൈനാട്: മൂപ്പൈനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം റവന്യു വകുപ്പ് മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്തു.
ഇതോടെ ജില്ലയിലെ 14 വില്ലേജുകള്‍ സ്മാര്‍ട്ട് വില്ലേജുകളായി. 44 ലക്ഷം രൂപ എസ്റ്റിമേറ്റ് തുകയില്‍ നിര്‍മ്മിച്ച മൂപ്പൈനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ പൊതുജനങ്ങള്‍ക്ക് ഇരിക്കാനുള്ള വിശാലമായ വെയിറ്റിംഗ് റൂം, വരാന്ത, ഫ്രണ്ടോഫീസ്, അംഗപരിമിതര്‍ക്കുകൂടി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള ടോയ്ലെറ്റ്, വില്ലേജ് ഓഫീസര്‍ റൂം, കോണ്‍ഫറന്‍സ് റൂം, വര്ക്ക്സ്റ്റേഷനോടുകൂടിയ ഓഫീസ് റൂം, റെക്കോഡ് റൂം, ഇ-ഓഫീസിനാവശ്യമായ നെറ്റ് വര്‍ക്ക് സംവിധാനം, കുടിവെള്ളം, റാമ്പ് തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയ വില്ലേജ് ഓഫീസ് കെട്ടിടം പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ മാതൃകാ പ്ലാന്‍ അനുസരിച്ച് നിര്‍മ്മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം ജില്ലാ നിര്‍മ്മിതി കേന്ദ്രയാണ് നിര്‍വ്വഹിച്ചത്.
ടി. സിദ്ദീഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടർ, എ.ഡി.എം എന്‍.ഐ ഷാജു, സബ്കളക്ടര്‍ ആര്. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ്, മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സീത വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments