എം.ഡി. രംഗനാഥ് കറ്റാമരൻ ചെയർമാൻ

കൊച്ചി: പ്രമുഖ ഇൻവെസ്റ്റ്മെന്‍റ് സ്ഥാപനമായ കറ്റാമരന്‍റെ ചെയർമാനായി എം.ഡി. രംഗനാഥ് നിയമിതനായി. കഴിഞ്ഞ മൂന്ന് വർഷമായി കറ്റാമരന്‍റെ പ്രസിഡന്‍റായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.

ദീപക് പദക്കിനെ കറ്റാമരന്‍റെ പുതിയ പ്രസിഡന്‍റായും നിയമിച്ചിട്ടുണ്ട്. ഐടി സർവീസസ്, സോഫ്റ്റ് വെയർ പ്രോഡക്ട് ഇൻഡസ്ട്രി എന്നിവയിൽ ആഗോളതലത്തിലുള്ള 30 വർഷത്തെ അനുഭവസമ്പത്തുമായാണ് അദ്ദേഹം കറ്റാമരനിലെത്തുന്നത്.

സ്ഥാപനത്തെ വളർച്ചയിലേക്ക് നയിച്ച രംഗനാഥിന്‍റെ ചെയർമാനായുള്ള നിയമനത്തില്‍ സന്തോഷമുണ്ടെന്ന് കറ്റാമരന്‍റെ സ്ഥാപകനും ചെയർമാൻ എമിരറ്റസുമായ എൻ.ആർ. നാരായണമൂർത്തി പറഞ്ഞു. ദീപക് പദക്കിനെ കറ്റാമരനിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹത്തിന്‍റെ അനുഭവസമ്പത്ത് സ്ഥാപനത്തിന്‍റെ അടുത്ത ഘട്ട വളർച്ചയില്‍ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.