
ദോഹ: ഖത്തർ കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന മലപ്പുറം പെരുമ സീസൺ-4 സമാപന പരിപാടി നാളെ വൈകുനേരം 5 മണി മുതൽ അബുഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വെച്ച് നടക്കും. പരിപാടിയിൽ പങ്കെടുക്കാനായി ദോഹയിലെത്തിയ പാണക്കാട് സയ്യിദ് ഹബ്ബാസലി ശിഹാബ് തങ്ങൾ, പ്രാസംഗികൻ പി.എം.എ. ഗഫൂർ തുടങ്ങിയ അതിഥികളെ മലപ്പുറം ജില്ലാ ഭാരവാഹികൾ സ്വീകരിച്ചു.
സമാപന പരിപാടിയുടെ രണ്ടാം ദിവസമായ ശനിയാഴ്ച രാത്രി 7 മണി മുതൽ തുമ്മാമ്മ കെഎംസിസി ഹാളിൽ പി.എം.എ. ഗഫൂറിന്റെ കുടുംബ സദസ് പരിപാടി നടക്കും.
മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങൾ മാറ്റുരച്ച സ്പോർട്സ്, ആർട്സ് മത്സര വിജയികളായ പെരുമ സീസൺ 4 ഓവറോൾ ചാംമ്പ്യന്മാർ ഉൾപ്പടെയുള്ള മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
0 Comments