മലപ്പുറം പെരുമ സീസൺ-4: ഏറനാട് മണ്ഡലം ഓവറോൾ ചമ്പ്യാൻമാർ

ദോഹ: മലപ്പുറം ജില്ലയിലെ 16 നിയോചക മണ്ഡലങ്ങൾക്കായി ഒന്നര മാസ കാലമായി നടത്തി വന്ന മലപ്പുറം പെരുമ സീസൺ -4 ന് പ്രൗഢ ഗംഭീര സമാപനം. ഏറനാട് മണ്ഡലം ഓവറോൾ ചമ്പ്യാന്മാരായി. തിരൂർ-പെരിന്തൽമണ്ണ മണ്ഡലങ്ങൾ രണ്ടാം സ്ഥാനങ്ങളും, കൊണ്ടോട്ടി-മങ്കട മണ്ഡലങ്ങൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന സമാപന ചടങ്ങ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉൽഘടനം ചെയ്തു. പ്രമുഖ പ്രഭാഷകൻ പിഎംഎ ഗഫൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. 

അലി ഇന്റർനാഷണൽ, സഫാരി ഗ്രൂപ്പ് , ഏഷ്യൻ മെഡിക്കൽസ് , നസീം അൽ റബീഹ് മെഡിക്കൽ സെന്റർ, അൽ അനീസ് ഇലക്ട്രോണിക്സ്, പ്രൊഫഷണൽ ബിസിനസ് ഗ്രൂപ്പ്, ഫുഡ് വേൾഡ്, മായി ദോഹ, റേഡിയോ മലയാളം 98.6 എഫ്.എം തുടങ്ങിയ സ്ഥാപനങ്ങൾ പെരുമയുടെ സ്‌പോൺസർമാർ ആയിരുന്നു. 

പ്രസിഡണ്ട് കെ മുഹമ്മദ് ഈസ അധ്യക്ഷത വഹിച്ചു. സംസ്ഥന പ്രസിഡണ്ട് എസ്‌ എ എം ബഷീർ ആശംസ അർപ്പിച്ചു. സീനിയർ കെഎംസിസി അംഗം അഹ്മദ് മൂസയെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അസീസ് നരിക്കുനി, സൈനുൽ ആബിദ് സഫാരി, അബ്ദുൽ നാസർ നാച്ചി തുടങ്ങിയവർ സംസാരിച്ചു.

സെക്രട്ടറി അബ്ദുൽ അക്ബർ വേങ്ങശ്ശേരി സ്വാഗതവും ട്രഷറർ അലി മൊറയൂർ നന്ദിയും പറഞ്ഞു. ഭാരവാഹികളായ റഫീഖ് കൊണ്ടോട്ടി, സലാം വണ്ടൂർ, ബഷീർ ചേലേമ്പ്ര, മുഹമ്മദ് ലയിസ് കുനിയിൽ, അബ്ദുൽ മജീദ് പുറത്തൂർ, യൂനുസ് കടമ്പോട് തുടങ്ങിയ പെരുമ ഓർഗനൈസിംഗ് ടീം പരിപാടികൾക്ക് നേതൃത്വം നൽകി. മൂസ താനൂർ ഫിറോസ് പുളിക്കൽ പരിപാടി നിയന്ത്രിച്ചു.