മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ മഹാരാഷ്ട്രയിലെ 13-ാമത് ഷോറൂം സോളാപ്പൂരിൽ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ ആഗോള വികസന പദ്ധതികളുടെ ഭാഗമായി മഹാരാഷ്ട്രയിലെ സോളാപ്പൂരിൽ പുതിയ ഷോറൂം ആരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നിർവ്വഹിച്ചു.

ചടങ്ങിൽ മുഖ്യാതിഥിയായ സോളാപ്പൂർ മേയർ ശ്രീകാഞ്ചന യാണം ഷോറൂം ഉപഭോക്താക്കൾക്കായി തുറന്ന് കൊടുത്തു.

മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി.അബ്ദുൽ സലാം, മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഒ.അഷർ, ഇന്റർ നാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ ഷംലാൽ അഹമ്മദ്, റീട്ടെയിൽ ഓപ്പറേഷൻസ് ഹെഡ് (റെസ്റ്റ് ഓഫ് ഇന്ത്യ) പി.കെ. സിറാജ്, വെസ്റ്റ് ഇന്ത്യ റീജ്യണൽ ഹെഡ് എ.ടി. ഫൻസീം അഹമ്മദ്, മറ്റ് മാനേജ്മെന്റ് അംഗങ്ങൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

മഹാരാഷ്ട്രയിലെ കമ്പനിയുടെ 13-ാമത്തെ ഷോറൂമാണ് 6000 ചതുരശ്ര അടി വിസ്തൃതിയിൽ സോളാപ്പൂരിലെ വി.ഐ.പി റോഡിൽ ആരംഭിച്ചത്. ജനുവരി മാസത്തിൽ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ആരംഭിക്കുന്ന 22 ഷോറൂമുകളിൽ രണ്ടാമത്തെ ഷോറൂമാണ് ഇത്.

ഏറ്റവും പുതിയ ഡിസൈനുകളിലുള്ള ബ്രൈഡൽ, പാർട്ടി വെയർ, നിത്യേന ഉപയോഗത്തിനുള്ള ആഭരണങ്ങൾ എന്നിവയ്ക്ക് പുറമെ ഏത് പ്രായത്തിലുള്ളവർക്കും ഏത് അവസരത്തിലും ഉപയോഗിക്കാവുന്നതും വിവിധ സംസ്കാരങ്ങൾക്ക് അനുയോജ്യവുമായ വിപുലവും ആകർഷകവുമായ ആഭരണശേഖരം പുതിയ ഷോറൂമിലുണ്ട്.

ലോക നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. പരിശീലനം ലഭിച്ച ടീം അംഗങ്ങൾ ഉപഭോക്താക്കൾക്കുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തും.

ജനുവരിയിൽ പുതുതായി 22 ഷോറൂമുകൾ ആരംഭിച്ചുകൊണ്ടാണ് ഞങ്ങൾ പുതു വർഷത്തിന് തുടക്കം കുറിക്കുന്നത്. ഇതിൽ രണ്ടാമത്തെ ഷോറൂമാണ് സോളാപ്പൂരിൽ ഉദ്ഘാടനം ചെയ്തതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.

“വൈവിധ്യമാർന്ന ആഭരണങ്ങളും മികച്ച ഷോപ്പിംഗ് സൗകര്യവുമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ 28 വർഷമായി മികച്ച സേവനങ്ങളും ഉയർന്ന ഗുണനിലവാരവുമാണ് ഞങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നത്. ഈ പാരമ്പര്യം നിലനിർത്തിക്കൊണ്ട് തന്നെ മുന്നോട്ട് പോകും. ന്യായമായ പണിക്കൂലിയും ബൈബാക്ക് ഗ്യാരന്റിയും ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്ന സേവനങ്ങളെല്ലാം തന്നെ പാലിക്കാൻ ഞങ്ങൾക്ക് കഴിയുന്നുണ്ട്. 2023 ഓടെ മൊത്തം ഷോറൂമുകളുടെ എണ്ണം 750 ആയി ഉയർത്തിക്കൊണ്ട് ലോകത്തിലെ ഒന്നാം നമ്പർ ജ്വല്ലറിയാകുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം- എം.പി.അഹമ്മദ് പറഞ്ഞു.

മഹാരാഷ്ട്ര ഉൾക്കൊള്ളുന്ന വെസ്റ്റ് റീജ്യണിൽ കമ്പനി കൈവരിച്ചുകൊണ്ടിരിക്കുന്ന മുന്നേറ്റത്തിന്റെ ഭാഗമായാണ് സംസ്കാര സമ്പന്നവും, കാർഷിക - വ്യവസായ മേഖലയിൽ വലിയ പുരോഗതി നേടിയതുമായ സോളാപ്പൂരിൽ പുതിയ ഷോറൂം ആരംഭിച്ചതെന്ന് മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷൻസ് മാനേജിംഗ് ഡയറകടർ ഒ.അഷർ പറഞ്ഞു. വൈവിധ്യമാർന്ന ഡിസൈനുകളും ഗുണനിലവാരവും സുതാര്യതയും ലോകോത്തരമായ സേവനങ്ങളുമെല്ലാം ഉപഭോക്താക്കൾക്കായി നൽകുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്- അദ്ദേഹം പറഞ്ഞു.