മേപ്പള്ളിത്താഴം അങ്കണവാടി കെട്ടിട പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു

മടവൂർ: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2021-2022 സാമ്പത്തിക വർഷത്തിൽ അനുവദിച്ച പതിനാല് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന മടവൂർ ഗ്രാമ പഞ്ചായത്തിലെ മേൽപ്പള്ളിത്താഴം അങ്കണവാടി കെട്ടിട പ്രവൃത്തി എം.കെ. രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. കെട്ടിട നിർമ്മാണത്തിന് സ്ഥലം സൗജന്യമായി വിട്ട് നൽകിയ അരവിന്ദാക്ഷ കുറുപ്പിനെ ആദരിച്ചു.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കളത്തൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാഘവൻ അടുക്കത്ത് മുഖ്യാതിഥിയായി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ധീഖലി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലളിത കടുകംവള്ളി, ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ടി.എം. രാധാകൃഷ്ണൻ, ആരോഗ്യ വിദ്ധ്യാഭ്യാസ ചെയർമാൻ കെ.പി. സുനീർ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ ഫെബിന അബ്ദുൽ അസീസ്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ഷൈനി താഴാട്ട്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഫാത്തിമ മുഹമ്മദ്, ജുറൈജ് എന്നിവരും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്ത്യത്വങ്ങൾ സംസാരിച്ചു. ഡിവിഷൻ മെമ്പർ ഷിൽന ഷിജു സ്വാഗതവും വാർഡ് മെമ്പർ പി.കെ.ഇ. ചന്ദ്രൻ നന്ദിയും പറഞ്ഞു.