ലുലു ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കം; നടൻ ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്തു

കൊച്ചി : ഓഗസ്റ്റ്-4 വരെ നടക്കുന്ന ലുലു ഷോപ്പിംഗ് ഫെസ്റ്റിവൽ ഇടപ്പള്ളി ലുലു മാളിൽ നടൻ ടൊവിനോ തോമസ് ഉദ്ഘാടനം ചെയ്തു.   നടൻ ഷൈൻ ടോം ചാക്കോ, ലുലു മീഡിയ കോർഡിനേറ്റർ എൻ.ബി. സ്വരാജ്, ലുലു മാൾ ജനറൽ മാനേജർ ഹരി സുഹാസ് എന്നിവർ  സംബന്ധിച്ചു.

ലുലു മാളിലെ ഏതെങ്കിലും ഒരു ഔട്ട്‌ലെറ്റിൽ നിന്ന് ഒരു ദിവസം 2500 രൂപയുടെ ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ ലഭിയ്ക്കാൻ സുവർണ്ണാവസരമൊരുക്കുന്നതാണ് ഫെസ്റ്റിവലിൻ്റെ പ്രധാന ആകർഷണം.

ലുലു ലോയൽറ്റി പദ്ധതിയുടെ ഭാഗമായുള്ള നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് ടാറ്റ ടിയാഗോ കാറും, തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് വിജയികൾക്ക് സീക്കോ പ്രീമിയം വാച്ചുകളും, പത്ത് പേർക്ക് മാരിയറ്റ് ഹോട്ടലിൽ വെക്കേഷൻ പാക്കേജുകളും സമ്മാനമായി ലഭിക്കും.

ലുലു ലോയൽറ്റി പദ്ധതിയിൽ അംഗമായവർക്ക് മാത്രമേ നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കൂ.

ചിത്രം: ലുലു ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നടൻ ടൊവിനോ തോമസ് നിർവ്വഹിക്കുന്നു. ലുലു മീഡിയ കോർഡിനേറ്റർ എൻ.ബി. സ്വരാജ് ലുലു മാൾ ജനറൽ മാനേജർ ഹരി സുഹാസ് എന്നിവർ സമീപം.