ലുലു മാളില്‍ പുതുവത്സര ഷോപ്പിംഗ് ആഘോഷം

കൊച്ചി : പുതുവര്‍ഷത്തില്‍ പ്രിയ ഉപഭോക്താക്കള്‍ക്കായി ഷോപ്പിംഗ് ആഘോഷമൊരുക്കി ലുലു മാള്‍.

500 ലേറെ പ്രമുഖ ബ്രാന്റുകള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ്, കുട്ടികള്‍ക്കുള്ള എന്റര്‍ടെന്റ്‌മെന്റ് സോണില്‍ റൈഡുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ട്, ഭക്ഷണ ബ്രാന്റുകളിലെ ആകര്‍ഷകമായ വിലക്കുറവ് അടക്കം അവിശ്വസനീയ ഓഫറുകളാണ് ലുലു മാളില്‍ ഉപഭോക്താക്കള്‍ക്കായി

കാത്തിരിക്കുന്നത്. ജനുവരി 6,7,8,9 തീയതികളില്‍ മാത്രമാണ് ഓഫര്‍. ഗ്രോസറീസിലടക്കം വന്‍ വിലക്കുറവുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റും ഇലക്ട്രോണിക്‌സ്, മൊബൈല്‍, ഗൃഹോപകരണങ്ങളുമായി ലുലു കണക്ടും, ഫാഷന്‍, വിവാഹ വസ്ത്രങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും വന്‍ ഓഫറുമായി ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു സെലിബ്രേറ്റ് ഷോപ്പുകളും ബിഗ് സെയിലില്‍ അണിനിരക്കുന്നുണ്ട്.

ബ്രാന്റഡ് വസ്ത്രങ്ങള്‍, ഫാഷന്‍ ആക്‌സസറീസ്, ബാഗുകള്‍, ഫൂട്ട് വെയറുകള്‍, സ്‌പോര്‍ട്‌സ് വെയറുകള്‍, ഹോം & ആന്റ് ഡെകോര്‍, ഗിഫ്റ്റുകള്‍, ഇലക്ട്രോണിക്‌സ്, ആഭരണങ്ങള്‍, വാച്ചുകള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.

പ്രീമിയം ബ്രാന്റുകള്‍ കൂടി ഓഫര്‍ സെയിലില്‍ അണിചേരുന്നതിലൂടെ ഷോപ്പിംഗ് ആഘോഷത്തിന്റെ പകിട്ടേറും. മാങ്ഗോ, ദി കളക്ടടീവ് ഔട്ട്‌ലെറ്റ്, ലിവൈസ് റെഡ്ലൂപ്, ജെയ്പൂര്‍, റിതുകുമാര്‍, ലുലു ഫാഷന്‍ സ്റ്റോര്‍, ഐഡന്റിറ്റി, ജിനി & ജോണി, ജാക്ക് & ജോണ്‍സ്, വെറോ മൊഡ, റെയര്‍ റാബിറ്റ്, മദര്‍ കെയര്‍, യുണൈറ്റഡ് കളേഴ്‌സ് ഓഫ് ബെനട്ടണ്‍ - അഡള്‍ട്‌സ് ആന്റ് കിഡ്‌സ്, പ്യൂമ ബിബ, ഐഎൻസി.5, വുഡ്‌ലാന്റ്, സോപ്പ്, യു എസ് പോളോ അഡള്‍ട്‌സ് & കിഡ്‌സ്, ഫ്‌ളയിംഗ് മെഷീന്‍, ലീ, റാംഗ്‌ളര്‍, ലിവൈസ്, അല്‍ഡോ, വെസ്റ്റ്സൈഡ്, മാര്‍ക്‌സ് & സ്‌പെന്‍സര്‍, ബേസിക്‌സ്, ഇന്ത്യന്‍ ടെറെയ്ന്‍, സെല്ലോ, ഓള്‍, കാല്‍വിന്‍ ക്ലെയ്ന്‍ ജീന്‍സ്, പിയോറ, റെയ്മണ്ട്, വിഐപി, ചുംബക്, സ്‌കെച്ചേഴ്‌സ്, അരോ, അഡിഡാസ്, അഡിഡാസ് ഒറിജിനല്‍സ്, റീബോക്ക്, ദ ബോഡി ഷോപ്പ്, ക്രോക്‌സ്, മെട്രോ, മോച്ചി, ബാറ്റ, ഹഷ് പപ്പീസ് തുടങ്ങി അന്താരാഷ്ട്ര ബ്രാന്റുകളെല്ലാം വിലക്കുറവും ഓഫറുകളുമായി വില്‍പനയില്‍ പങ്കെടുക്കുന്നുണ്ട്.

ഷോപ്പിംഗ് ആഘോഷത്തിനൊപ്പം കുട്ടികളുടെ എന്റര്‍ടെയ്ന്‍മെന്റ് സോണിലും അവിശ്വസനീയ ഓഫറുകള്‍ ഒരുങ്ങി. 4500, 10000 രൂപ വിലമതിയ്ക്കുന്ന വീഡിയോ ഗെയിമുകളും റൈഡുകളും, 3000, 5000 രൂപയില്‍ ആസ്വദിയ്ക്കാന്‍ കഴിയും.  

ഷോപ്പിംഗും വിനോദവും എല്ലാം ആകര്‍ഷകമായ വിലക്കുറവില്‍ ആസ്വദിച്ച് മടങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഭക്ഷണ ബ്രാന്റുകളിലും വന്‍ ഓഫറുകള്‍ തയ്യാറാണ്.

സ്റ്റാര്‍ ബക്‌സ്, സ്ട്രീറ്റ് ഫുഡ് ബൈ പഞ്ചാബ് ഗ്രില്‍, ഏഷ്യ സെവന്‍, അന്നവിലാസ്, കോള്‍ഡ് സ്‌റ്റോണ്‍ ക്രീമെറി, ഗലീ റ്റോസ്, കോസ്റ്റ കോഫി, പള്‍പ്പ് ഫാക്ടറി, ടീ സ്റ്റോപ്പ്, പിസ്സ ഹട്ട്, ഡൊമിനോസ്, ബോംബെ കുല്‍ഫി, ബ്ലൂംസ്‌ബെറീസ് കഫേ, ദ കോഫീ കപ്, കഫേ കോഫി ഡേ, കെഎഫ്‌സി, മെക് ഡൊണാള്‍ഡ്‌സ്, വൗ മൊമോസ്, പിവിആര്‍, കൈലാഷ് പര്‍ബാത്, റൈസ് ആന്റ് നൂഡില്‍സ്, നാഗാസ്, മെറിബോയ്, ഐസ്‌ക്രീം, കാലിക്കറ്റ് പാരഗണ്‍ തുടങ്ങി ഉപഭോക്താക്കള്‍ക്ക് പ്രിയമേറിയ ബ്രാന്റുകളും ഷോപ്പുകളും വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ വിലക്കുറവില്‍ നല്‍കും.

ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലും വന്‍ വിലക്കുറവ്. ഗ്രോസറി, പഴം-പച്ചക്കറികള്‍, ബേക്കറി, ഓര്‍ഗാനിക് ഫുഡ്, ഹെല്‍ത്ത് കെയര്‍ വിഭാഗങ്ങളിലായി വ്യത്യസ്തവും വിശാലവുമായ ഷോപ്പിംഗ് അനുഭവമൊരുക്കിയിരിയ്ക്കുന്ന ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും ലാഭകരമായ വിലക്കുറവ് ഈ ദിവസങ്ങളില്‍ ആസ്വദിയ്ക്കാന്‍ കഴിയും.

കൂടുതൽ വിവരങ്ങൾക്ക് 0484 2727776, 0484 2727794 എന്നീ നമ്പറുകളിൽ ലുലു കസ്റ്റമർ കെയർ ഡെസ്കുമായി ബന്ധപ്പെടാവുന്നതാണ്.