
കൊച്ചി: തായ് വിഭവങ്ങളുമായി ലുലു മാളിൽ 'തായ് ഫിയസ്റ്റ'. സിനിമ താരങ്ങളായ കിച്ച സുദീപ്, ഉപേന്ദ്ര എന്നിവര്‍ ചേര്‍ന്ന് തായ് ഫിയസ്റ്റ 2022ന്റെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു.
തായ്ലന്ഡ് ട്രേഡ് പ്രമോഷന് കൗണ്‍സിലും ലുലു ഹൈപ്പര്‍മാര്‍ക്കറ്റും ചേര്‍ന്നാണ് തായ് ഫെസ്റ്റ് സംഘടിപ്പിയ്ക്കുന്നത്.
തായ്ലന്ഡ് ഭക്ഷണവിഭവങ്ങള്‍, പഴം-പച്ചക്കറികള്‍, മറ്റ് ഉത്പന്നങ്ങള്‍ ഉള്‍പ്പെടെ മലയാളികളെ പരിചയപ്പെടുത്തുകയാണ് തായ് ഫെസ്റ്റ് 2022 ന്റെ ലക്ഷ്യം. കൊച്ചി, തിരുവനന്തപുരം, ബെംഗലൂരു ലുലു ഹൈപ്പര്മാര്ക്കറ്റുകളിലായാണ് ഫെസ്റ്റ് നടക്കുന്നത്.
ജൂലൈ 29 മുതല്‍ ഓഗസ്റ്റ് 12വരെയാണ് ഫെസ്റ്റ്.
ചിത്രം: തായ് ഫിയസ്റ്റയുടെ ലോഗോ തെന്നിന്ത്യന്‍ സിനിമ താരങ്ങളായ കിച്ച സുദീപും ഉപേന്ദ്രയും ലുലു ഗ്രൂപ്പ് ഇന്ത്യ റീജിയണൽ ഡയറക്ടർ ഫഹാസ് അഷ്റഫിൽ നിന്നും ഏറ്റുവാങ്ങി നിർവഹിക്കുന്നു.
0 Comments