
കൊച്ചി: പ്രമുഖ വാഹന നിര്‍മാതാക്കളായ ലെക്സസ് ഇന്ത്യ, ഡിസൈന്‍ അവാര്‍ഡുകള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ ജൂലൈ 28 മുതല്‍ സെപ്തംബര്‍ 28 വരെ സ്വീകരിക്കും. നൂതന ആശയങ്ങളാണ് ലെക്സസ് ഇന്ത്യ തേടുന്നത്. 2018 ലെ ആദ്യ പതിപ്പു മുതല്‍, രാജ്യത്തുടനീളമുള്ള ഡിസൈനര്‍മാരില്‍ നിന്ന് 3000-ത്തിലേറെ ക്രിയാത്മക നിര്‍ദ്ദേശങ്ങളാണ് ലഭിച്ചത്.
രാജ്യമെങ്ങും ഉള്ള ഡിസൈന്‍ പ്രതിഭകള്‍ക്കുള്ള മികച്ച വേദിയാണ് ലെക്സസ് ഒരുക്കുന്നതെന്ന് ലെക്സസ് ഇന്ത്യ പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.
ലെക്സസ് ഡിസൈന്‍ 2023-ല്‍ രണ്ടു പ്രധാന വിഭാഗങ്ങളില്‍ നിന്നായി ഒമ്പത് വിഷയങ്ങളാണ് ഉള്ളത്. ഉല്പന്നത്തിന്റെ രൂപകല്പന, ഫര്‍ണിച്ചര്‍ ഡിസൈന്‍, ടെക്സ്റ്റൈല്‍ ഡിസൈന്‍, ക്രാഫ്റ്റ് വര്‍ക്ക്, ഇക്കോ ഇന്നൊവേഷന്, ജീവിതശൈലി ആക്സസറി ഡിസൈന്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.
നൂതനമായ ഒട്ടേറെ രൂപകല്പനകള് കഴിഞ്ഞ മത്സരങ്ങളില്‍ ലഭ്യമായിട്ടുണ്ട്. ലൈഫ് ബോക്സ്, യൂണികാസ്റ്റ്, ക്ലീന്‍ റാറ്റ്, ഐഒടി പവേര്‍ഡ് റോബോട്ട് അക്യൂഫില്, തുടങ്ങി ഒട്ടേറെ ഡിസൈനുകള്‍ ഇതില്‍ ഉണ്ട്.
ഇത്തവണ മൂന്നു സുപ്രധാന ഡിസൈന്‍ തത്വങ്ങളാണ് പ്രതീക്ഷിക്കുന്നത്. നവീകരിക്കുക, ക്യാപ്റ്റിവേറ്റ് ചെയ്യുക, സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ മുന്‍കൂട്ടി കാണുക എന്നിവയാണവ. വിദ്യാര്‍ത്ഥികള്‍ക്കുള്ള മത്സരവിഭാഗവും ഓപ്പണ്‍ വിഭാഗവും ഇത്തവണ ഉണ്ട്.
ആറ് ഫൈനലിസ്റ്റുകളെയാണ് ഓരോ കൊല്ലവും തെരഞ്ഞെടുക്കുക. ഫൈനലിസ്റ്റുകള്‍ക്ക് ഉപദേഷ്ടാക്കള്‍ കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കും. തുടര്‍ന്ന് തങ്ങളുടെ പ്രോജക്റ്റുകള്‍ ജഡ്ജിംഗ് പാനലിനു മുമ്പില്‍ അവതരിപ്പിക്കും.
ഓരോ വിഭാഗത്തില്‍നിന്നും ഓരോ വിജയിയെ തെരഞ്ഞെടുക്കും. 2023-ല്‍ ഇറ്റലിയിലെ മിലാന് ഡിസൈന്‍ വീക്കില്‍, മിലാനിലേയ്ക്ക് പറക്കാനും ലെക്സസ് ഡിസൈന്‍ ഇവന്റില്‍ പങ്കെടുക്കാനും ഇവര്‍ക്ക് അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.lexusindia.co.in | www.lexusdesign.in
0 Comments