ലഹരി വിരുദ്ധ ദിനാചരണം ശ്രദ്ധേയമായി

കുറ്റ്യാടി: ഐഡിയൽ പബ്ലിക് സ്കൂൾ കുറ്റ്യാടി  സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ലഹരിവിരുദ്ധ ദിനം വ്യത്യസ്ത പരിപാടികളോടെ ആചരിച്ചു. ലഹരി വിരുദ്ധ പ്രസംഗം, ലഹരി വിരുദ്ധ പ്രതിജ്ഞ, കുട്ടികളുടെ പോസ്റ്റർ പ്രദർശനം എന്നിവ ഉൾപ്പെട്ട പരിപാടിയിൽ പ്രിൻസിപ്പാൾ എ.കെ. ഹാരിസ് മുഖ്യ പ്രഭാഷണം നടത്തി. ലഹരിക്കെതിരെ കുട്ടികളുടെ ഒപ്പുശേഖരണം നടത്തുകയും ചെയ്തു.

ലഹരിക്കെതിര  ബോധവൽക്കരണം നടത്താനായി പത്താം ക്ലാസ് വിദ്യാർത്ഥികളുടെ സംഗീതശില്പ്പം അരങ്ങേറി.

പ്രജിത വി.പി, ജയശ്രീ ഒ.പി, പ്രകാശ് വിലങ്ങാട്, അസ്ഹർ, ശാന്ത പി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.