അവനവന്റെ നേര് പറയുന്നതാവണം കവിത- കൽപ്പറ്റ നാരായണൻ

കുറ്റ്യാടി: അവനവൻ്റെ നേര് പറയുന്നതാവണം കവിതയെന്നും അത്തരത്തിലുള്ള സൃഷ്ടികളാവണം പുറത്ത് വരേണ്ടതെന്നും പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ അഭിപ്രായപ്പെട്ടു. അടുക്കത്ത് എം.എ.എം. യു.പി. സ്കൂൾ വായനവാരത്തിൻ്റെ ഭാഗമായി സ്കൂളിലെ അദ്ധ്യാപിക ഗീതാഹരി രചിച്ച 'ആരാവണം' കവിതാ സമാഹാരം പ്രകാശനം ചെയത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

സകൂൾ മനേജർ സയ്യിദ് ശറഫുദ്ധീൻ ജിഫ്രി പുസ്തകം ഏറ്റ് വാങ്ങി. ഹെഡ് മിട്രസ് കെ.സി. സുമതി അദ്ധ്യക്ഷത വഹിച്ചു. കവി കെ.ടി. സൂപ്പി പുസ്തകം പരിചയപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സജിത്ത് മുഖ്യാതിഥിയായിരുന്നു. പി. അമ്മത് മാസ്റ്റർ, മൊയ്തു കണ്ണങ്കോടൻ, ബാലൻ പാറക്കൽ, അബ്ദുസലാം ടാലൻ്റ്, ജമാൽ പാറക്കൽ, ടി.കെ. അബ്ദുല്ല, വി. അബ്ദുറഹിമാൻ, കെ.പി. ദിനേശൻ, ഗീതഹരി പ്രസംഗിച്ചു.

രവീന്ദ്രൻ ഒതയോത്ത് കവിതാവിഷ്കാരം നിർവ്വഹിച്ചു. സെഡ്.എ. സൽമാൻ സ്വാഗതവും,എ.എ.എൻ. അജേഷ് നന്ദിയും പറഞ്ഞു.

ചിത്രം: അടുക്കത്ത് എം.എ.എം. യു.പി.സ്കൂൾ വായനവാരത്തിന്റെ ഭാഗമായി സ്കൂൾ അധ്യാപികയുടെ കവിതാ സമാഹാരം കൽപ്പറ്റ നാരായണൻ പ്രകാശനം ചെയ്യുന്നു.