കൃഷ്ണഗിരിയിൽ സ്കാനിയ ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറുടെ നില ഗുരുതരം

കൃഷ്ണഗിരി: തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോയ കെ എസ് ആർ ടി സി യുടെ സ്കാനിയ ബസ് അപകടത്തിൽപ്പെട്ടു. ഡ്രൈവർ ഹരീഷ് കുമാറിന് ഗുരുതര പരിക്കേറ്റു. ഇന്ന് പുലർച്ചെ അഞ്ചരയോടെ നീലഗിരിക്ക് 20 കിലോമീറ്റർ മുൻപേ യാണ് സ്കാനിയ ബസ് അപകടത്തിൽ പെട്ടത്. ലോറിക്ക് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻ വശം പൂർണ്ണമായും തകർന്നു.

ഡ്രൈവറെ കൃഷ്ണഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലെ യാത്രക്കാർ സുരക്ഷിതരാണ്.