കാക്കൂരിൽ കൊടിമരങ്ങളും സ്തൂപങ്ങളും നീക്കം ചെയ്യണം

കാക്കൂർ: കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകളുടെ വശം ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജനസംഘടനകള്‍, മതസംഘടനകള്‍ തുടങ്ങിയവർ സ്ഥാപിച്ച കൊടിമരം, സ്തൂപങ്ങള്‍ എന്നിവ അടിയന്തരമായി ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും നീക്കം ചെയ്യണമെന്നും ഇത് സംബന്ധിച്ച ഹൈക്കോടതിയുടെ ഉത്തരവ് പാലിക്കണമെന്നും കാക്കൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.