സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന 25ന്

കോട്ടയം: മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മെയ് 25 ന് സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കുമെന്ന് ആ ടി.ഒ. പി.ആർ. സജീവ് അറിയിച്ചു.അമ്മഞ്ചേരി- കാരിത്താസ് റോഡിൽ റെയിൽവേ ഗേറ്റിന് സമീപം രാവിലെ 10ന് പരിശോധന ആരംഭിക്കും. 

പരിശോധന പൂർത്തിയാക്കിയതാണെന്ന് സൂചിപ്പിക്കുന്ന സ്റ്റിക്കർ വാഹനത്തിൽപതിക്കും. സുരക്ഷിത ഡ്രൈവിംഗ് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങളും ലഘുലേഖകളും ഡ്രൈവർമാർക്ക് നൽകും.