കോട്ടയം ജില്ലയിലെ പ്രധാന അറിയിപ്പുകൾ

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

പയ്യപ്പാടി അപ്ലൈഡ് സയൻസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, കോമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസർമാരെ നിയമിക്കുന്നു. തസ്തിക , യോഗ്യത, അഭിമുഖം / എഴുത്തു പരീക്ഷയുടെ തീയതി, സമയം എന്നിവയുടെ വിവരം ചുവടെ:

അസിസ്റ്റൻ്റ് പ്രൊഫസർ കമ്പ്യൂട്ടർ സയൻസ് - എംടെക്/എം.എസ്. സി / എം.സി.എ (കുറഞ്ഞത് 55 ശതമാനം മാർക്ക് ), മെയ് 25 രാവിലെ 9.30 

അസിസ്റ്റൻ്റ് പ്രൊഫസർ മാത്തമാറ്റിക്സ് - എം.എസ്. സി (കുറഞ്ഞത് 55 ശതമാനം മാർക്ക് ), മെയ് 24 രാവിലെ 9.30, 

അസിസ്റ്റൻ്റ് പ്രൊഫസർ കോമേഴ്സ്, എം.കോം (കുറഞ്ഞത് 55 ശതമാനം മാർക്ക് ), മെയ് 25 രാവിലെ 10 മണി,അസിസ്റ്റൻ്റ് പ്രൊഫസർ ഇംഗ്ലീഷ് ( പാർടൈം) , എം.എ ( കുറഞ്ഞത് 55 ശതമാനം മാർക്ക് ), മെയ് 26 രാവിലെ 9.30 യോഗ്യതയും വയസും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും രണ്ട് പകർപ്പും ഹാജരാക്കണം.നെറ്റ് യോഗ്യതയും അധ്യാപന പരിചയവുമുള്ളവർക്ക് മുൻഗണന.

ഡ്രൈവർ നിയമനം

കുറിച്ചി ഗ്രാമപഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവറെ താത്കാലികമായി നിയമിക്കുന്നു. ഏഴാം ക്ലാസ് യോഗ്യതയും എൽ. എം. വി ലൈസൻസും മൂന്ന് വർഷത്തെ പ്രവർത്തി പരിചയവുമുള്ളവർക്കാണ് അവസരം . പ്രായം 18 നും 50 നും മധ്യേ. യോഗ്യരായവർക്ക് മെയ് 25 രാവിലെ 9.30 ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിലും ഡ്രൈവിംഗ് ടെസ്റ്റിലും പങ്കെടുക്കാവുന്നതാണ് 

വിദ്യാഭ്യാസ യോഗ്യത , വയസ്സ്, മെഡിക്കൽ ഫിറ്റ്നസ്, കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പഞ്ചായത്ത് പരിധിയിൽ താമ സിക്കുന്നവർക്ക് മുൻഗണ.

ലേലം

ജില്ലാ വ്യവസായ കേന്ദ്രത്തിലെ കണ്ടം ചെയ്ത 1979 മോഡൽ ഡീസൽ മഹീന്ദ്ര ജീപ്പ് (കെ.എൽ. എൻ 2940 ) ജൂൺ ഏഴ് രാവിലെ 11.30 ന് ലേലം ചെയ്യും. താത്പ്പര്യമുള്ളവർക്ക് അന്നേ ദിവസം രാവിലെ 9.30 നും 11 നും ഇടയ്ക്ക് നിരത ദ്രവ്യം ( 1250 രൂപ ) കെട്ടി വെച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരത്തിന് ഫോൺ: 0481 2570042

ടെണ്ടർ ക്ഷണിച്ചു

ജില്ലാ വനിത പ്രൊട്ടക്ഷൻ ഓഫീസിൻ്റെ ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ജൂൺ ആറ് ഉച്ചകഴിഞ്ഞ് രണ്ടിനകം സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കളക്ട്രേറ്റ് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന വനിത പ്രൊട്ടക്ഷൻ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 048l -2300955

അസിസ്റ്റന്റ് ഇൻസ്‌ട്രക്ടർ നിയമനം

ഏറ്റുമാനൂർ കോമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റൻറ് ഇൻസ്ട്രക്ടർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. രണ്ടൊഴിവാണുള്ളത്. യോഗ്യത: ബി.കോം (റഗുലർ), സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ. എഴുത്തുപരീക്ഷയും അഭിമുഖവും മേയ് 27നു രാവിലെ 10ന് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2537676.