ഹോർട്ടികോർപ്പിൽ നാടൻ പച്ചക്കറി ചന്ത; തിങ്കൾ മുതൽ വെള്ളി വരെ

കോഴിക്കോട്: ലോക്ക് ഡൗൺ മൂലം വിപണി നഷ്ടപ്പെട്ട കർഷകരുടെ ഉത്പന്നങ്ങൾക്ക് ന്യായ വില നൽകുവാൻ കോഴിക്കോട് ഹോർട്ടിക്കോർപ്പ് ജൂൺ 7 മുതൽ 11 വരെ നാടൻ പച്ചക്കറി ചന്ത സംഘടിപ്പിക്കുന്നു.

ഹോർട്ടികോർപ്പിന്റെ വേങ്ങേരി , ചേവരമ്പലം, കക്കോടി, അത്തോളി, കൊയിലാണ്ടി, എലത്തൂർ, തോടന്നൂർ, വില്യപ്പള്ളി, മൊകേരി, തണ്ണീർപ്പന്തൽ (ആയഞ്ചേരി ) എന്നി സ്റ്റാളുകളിൽ ലഭ്യമാകും.

പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം ജില്ലകളിലെ കർഷകരിൽ നിന്ന് സംഭരിച്ച വെണ്ട, പയർ, പടവലം, എളവൻ, വെള്ളരി, ബീറ്റ്റൂട്ട്, വഴുതിന, ചേന, ഇഞ്ചി, മരച്ചീനി, തക്കാളി, മാമ്പഴം, പപ്പായ, പൈനാപ്പിൾ നേന്ത്രക്കായ, നേന്ത്ര പഴം, ഞാലി പൂവൻ, മൈസൂർ പൂവൻ, ക്യാരറ്റ്, ക്യാബേജ്, ഉരുള കിഴങ്ങ്, ബീൻസ് തുടങ്ങിയവ കൂടാതെ ഡ്രാഗൻ ഫ്രൂട്ട്, മൂന്നാർ ഓറഞ്ച്, പാഷൻ ഫ്രൂട്ട്, ബട്ടർ ഫ്രൂട്ട് അപൂർവ ഇനം പഴങ്ങളും ന്യായ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭിക്കും.

ചിത്രം: (ഫയൽ)