കവി അനിൽ പനച്ചുരാൻ സ്മരണയിൽ 'കാവ്യ സംഗമം' 18ന്

കോഴിക്കോട്: കേരള കോൺഗ്രസ്‌ (എം) സംസ്കാരവേദി യുടെ ആഭിമുഖ്യത്തിൽ പ്രശസ്ത കവി അനിൽ പനച്ചുരാൻ സ്മരണാഞ്ജലിയോടനുബന്ധിച്ച് ജനുവരി 18 ചൊവ്വ വൈകിട്ടു 7 മണി മുതൽ ഓൺലൈൻ ആയി "കാവ്യ സംഗമം" നടത്തുന്നു.

സംഗമം പ്രമോദ് നാരായണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. വേദി പ്രസിഡന്റ്‌ ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. പ്രശസ്ത കവി ഗിരീഷ് പുലിയൂർ മുഖ്യ പ്രഭാഷണം നടത്തും.

ഡോ. പഴകുളം സുഭാഷ്, ഡോ. മണക്കാല ഗോപാലകൃഷ്ണൻ, പ്രവീൺ ഇറവങ്കര, ഡോ. എ കെ അപ്പുക്കുട്ടൻ, ഡോ. സുമ സിറിയക്ക്, ആലിസ് ടീച്ചർ, നിർമ്മല ടീച്ചർ, ഗീത വിജയൻ, സുധാമണി ടീച്ചർ, വടയക്കണ്ടി നാരായണൻ, സതീഷ് നായർ, ബഷീർ വടകര, ഡോ. ഗിഫ്റ്റി എൽസ വർഗീസ്, നൗഷാദ് കോഴിക്കോട്, ജിജോയ് ജോർജ്, മിലിൻഡ് തോമസ്, തോമസ് കാവാലം, ബാബു ടി ജോൺ, അഡ്വ. മനോജ്‌ മാത്യു എന്നിവർ കവിതകൾ ആലപിക്കുകയും അനുസ്മരണ പ്രസംഗങ്ങൾ നടത്തുകയും ചെയ്യുമെന്ന് 

കൺവീനർ രാജു കുന്നക്കാട് അറിയിച്ചു.