വെളിച്ചെണ്ണ മിൽ പ്ലാന്റ് മാമത്ത് പ്രവർത്തനം തുടങ്ങുന്നു

മാമം: കേരള സംസ്ഥാന നാളികേര വികസന കോർപോർഷന്റെ(കേര കോർപ്) വെളിച്ചെണ്ണ ഉൽപാദന പ്ലാന്റ് മാമത്ത് ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസസ്സിംഗ് കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങുന്നു. ജൂൺ 30ന് കൃഷി വകുപ്പ് മന്ത്രി പ്രസാദ്  പ്രോസസിംഗ് പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിക്കും.

അഞ്ചു കോടി രൂപ മുതൽ മുടക്കിയാണ് നാളികേര വികസന കോർപറേഷൻ സ്വന്തമായി പുതിയ പ്ലാന്റ്  നിർമിച്ചിരിക്കുന്നത്. പ്രതിദിനം മുപ്പത് മെട്രിക് ടൺ പ്രോസസ്സിംഗ് ചെയ്യാവുന്ന പ്ലാന്റിൽ നിന്നും  ഇരുപതിനായിരം ലീറ്റർ വെളിച്ചെണ്ണ ഉല്പാദിപ്പിക്കനാവും. 

'കേരജം' എന്ന ബ്രാൻഡിൽ ആണ് വെളിച്ചെണ്ണ വിപണിയിൽ ഇറങ്ങുന്നത്. കൂടാതെ നാളികര അധിഷ്ഠിതമായ കോക്കനട്ട് ചിപ്‌സ്, ഫ്രോസൻ ഗ്രേറ്റഡ് കോക്കനട്ട്, നീര ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡർ, കേരജം കേശാമൃത് ഹെയർ ഓയിൽ തുടങ്ങി ഒട്ടേറെ ഉൽപന്നങ്ങളും നിർമിച്ചു വരുന്നുണ്ട്.