ഫ്രറ്റേണിറ്റി മൂവ്മെൻറ് സ്‌കൂൾ മെമ്പർഷിപ്പ് ക്യാമ്പയിൻ നടന്നു

കായംകുളം: 'അഭിമാനത്തോടെ നീതി ചോദിക്കുക, പോരാട്ടങ്ങളുടെ തുടർച്ചയാവുക' എന്ന പ്രമേയത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് നടത്തുന്ന സ്കൂൾതല മെമ്പർഷിപ്പ് കാമ്പയിൻ ജില്ലാതല ഉദ്ഘാടനം കായംകുളം കിറ്റ് ഹൈ സ്കൂളിൽ വെച്ചു നടന്നു. ജില്ലാ ജനറൽ സെക്രട്ടറി ഇജാസ് ഇഖ്ബാൽ അബ്ദുൽ ഹാദിക്ക് മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം നിർവഹിച്ചു. 

ജില്ലാ സെക്രട്ടറി സഫറുള്ള അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടേറിയറ്റ് അംഗം ഹന്ന ഫാത്തിമ, ക്യാംപസ് സെക്രട്ടേറിയറ്റ് അംഗം എം.എം. ആസിഫ് എന്നിവർ നേതൃത്വം നൽകി.

കിറ്റ് സ്കൂൾ യൂണിറ്റ് പ്രസിഡന്റ് ആയി ആദിലിനെയും സെക്രട്ടറിയായി റസൽ, ജോയിന്റ് സെക്രട്ടറിയായി ഫാത്തിമ ഇഖ്ബാൽ എന്നിവരെയും തെരഞ്ഞെടുത്തു.