
കോഴിക്കോട്: ആചാര്യശ്രീ രാജേഷിന്റെ സങ്കല്പത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ചതുര്‍വേദ മഹാവൈഷ്ണവം നാളെ (മാര്‍ച്ച് 12 ഞായര്‍) രാവിലെ 9 മണി മുതല്‍ വേദക്ഷേത്രത്തില്‍ നടക്കും. ചതുര്‍വേദങ്ങളിലെ വൈഷ്ണവമന്ത്രങ്ങളെ വിനിയോഗിച്ചുകൊണ്ട് ചെയ്യുന്ന വൈഷ്ണവയജ്ഞമാണ് ആദ്യം നടക്കുക.
യജ്ഞസ്വരൂപനെന്ന് വേദങ്ങളിലും ബ്രാഹ്‌മണങ്ങളിലും ഭഗവദ്ഗീതയിലുമെല്ലാം വര്‍ണിക്കുന്ന വിഷ്ണുവിനെ യജ്ഞത്തിലൂടെതന്നെ പൂജിക്കുന്ന അത്യപൂര്‍വമായ യജ്ഞമാണ് വൈഷ്ണവയജ്ഞം. ആചാര്യശ്രീ രാജേഷിന്റെ ശിഷ്യരും വേദവിദ്വാന്മാരുമായ കേതന്‍ മഹാജന്‍, നാഗേശ്വര്‍ ശാസ്ത്രി എന്നിവരാണ് യജ്ഞത്തിന് കാര്‍മികത്വം വഹിക്കുന്നത്. വൈഷ്ണവയജ്ഞത്തിന് ശേഷം വിഷ്ണുസഹസ്രനാമ ജപം, വിഷ്ണുസഹസ്രനാമ അര്‍ച്ചന എന്നിവയും നടക്കും. തുടര്‍ന്ന് വേദങ്ങളിലെ വിഷ്ണുസങ്കല്പത്തിന്റെ ഉള്ളറകളെക്കുറിച്ചുള്ള വൈഷ്ണവരഹസ്യജ്ഞാനയജ്ഞവും നടക്കും. ചതുര്‍വേദ മഹാവൈഷ്ണവത്തില്‍ ജാതിമതലിംഗഭേദമന്യേ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്.
ചതുര്‍വേദ മഹാവൈഷ്ണവത്തിലേക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നതിനായി 0495 2961151, +91 91887 93181 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
0 Comments