ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ സംസ്കാരം വേണം

കാരന്തൂർ: ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ സംസ്കാരം അനിവാര്യമാണെന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം കെ.കെ.ഹനീഫ പ്രസ്താവിച്ചു. മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അധ്യാപകർക്ക് ഐ.ക്യു.എ.സി ട്രൈനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിസരത്തെ വിവിധ കോളേജുകളിൽ നിന്നും മർകസ് ആർട്സ് കോളേജിൽ നിന്നുമുള്ള നൂറോളം അധ്യാപക അധ്യാപികമാർക്കാണ് ട്രെയിനിംഗ് സംഘടിപ്പിച്ചത്.

നല്ല ടീം സ്പിരിറ്റ് ഉള്ള അധ്യാപക സമൂഹത്തെ വാർത്തെടുക്കുകയാണ് ഏറ്റവും വലിയ വെല്ലവിളി. നൈപുണിയുള്ള അധ്യാപകരും പങ്കാളിത്തമുള്ള വിദ്യാർഥികളും അക്കാദമിക് സ്വാതന്ത്ര്യമനുവദിക്കുന്ന മാനേജ്മെൻറും ആവശ്യമാണ്. ഇങ്ങിനെ നല്ല അന്തരീക്ഷമുള്ള സെൽഫ് ഫൈനാൻസ് കോളേജകൾക്കേ നൈസർഗികതയും ജൈവികതയും നിലനിർത്താനാകൂ. ഈ രംഗത്ത് പല നല്ല മാറ്റങ്ങളും നടപ്പിലാക്കിയ സ്ഥാപനമാണ് മർകസ് ആർട്സ് കോളേജ് എന്നും അദ്ദേഹം പറഞ്ഞു.

മർകസ് റൈഹാൻ വാലി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ സാഫി കോളേജ് പ്രിൻസിപ്പലും  ഫാറൂഖ് കോളേജ് മുൻ പ്രിൻസിപ്പലുമായ ഇ പി ഇമ്പിച്ചിക്കോയ സെഷനുകൾക്ക് നേതൃത്വം നൽകി. 

മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ പ്രൊഫ. എ കെ അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. മർകസ് അക്കാഡമിക് പ്രോജക്ട് ഡയറക്ടർ പ്രൊഫ. ഉമറുൽ ഫാറൂഖ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശമീർ സഖാഫി മപ്രം ആശംസ നേർന്നു. ഐ.ക്യു.എ.സി കോർഡിനേറ്റർ ഒ. മുഹമ്മദ് ഫസൽ  സ്വാഗതവും ഐ.ക്യു.എ.സി അസി.കോർഡിനേറ്റർ ടി ജാബിർ നന്ദിയും പറഞ്ഞു.

ചിത്രം: ഐ.ക്യു.എ.സി ട്രൈനിംഗ് പ്രോഗ്രാമിൽ സാഫി കോളേജ് പ്രിൻസിപ്പലും ഫാറൂഖ് കോളേജ് മുൻ പ്രിൻസിപ്പലുമായ ഇ പി ഇമ്പിച്ചിക്കോയ സംസാരിക്കുന്നു.