കാഞ്ഞിരംകുന്ന് കശുവണ്ടി തോട്ടത്തിലൂടെ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം

കെ എ ഹക്കീം കൊമ്പാക്കൽകുന്ന്

അലനല്ലൂർ: കോട്ടോപ്പാടം പഞ്ചായത്തിലെ കാഞ്ഞിരംകുന്ന് കശുവണ്ടി തോട്ടത്തിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. ജനവാസകേന്ദ്രങ്ങളിലൂടെയുളള വന്യജീവികളുടെ സാന്നിധ്യം ഇപ്പോൾ ദിനംപ്രതി വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്.

ഇന്ന് ഉച്ചയോടെയാണ് കാഞ്ഞിരംകുന്ന് കശുവണ്ടി തോട്ടത്തിൽ കാട്ടാനക്കൂട്ടത്തെ കാണപ്പെട്ടത്. വരിവരിയായി പോകുന്ന കാട്ടാനക്കൂട്ടത്തെ കണ്ടു പരിഭ്രാന്തരായ നാട്ടുകാർ ഒച്ചവെച്ച് അവയെ ഓടിക്കുകയായിരുന്നു.

കുട്ടിയാനകൾ ഉൾപ്പെടെ പതിമൂന്നോളം വരുന്ന കാട്ടാനക്കൂട്ടം ആയിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിൽ കൂട്ടത്തോടെ ഇറങ്ങുന്നത് പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

വീഡിയോ കാണാം: https://youtu.be/SK-19VOrtGE