കാമരാജ് ഫൗണ്ടേഷൻ; പി.എം. മുസമ്മിൽ പുതിയറ പ്രസിഡന്റ്, വി.എം. ആഷിക്ക് ജനറൽ സെക്രട്ടറി

കോഴിക്കോട്: കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി  പി.എം. മുസമ്മിൽ പുതിയറ-യെയും ജനറൽ സെക്രട്ടറിയായി വി.എം. ആഷിക്ക്-നെയും തിരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: രക്ഷാധികാരികളായി ഡോ. കെ. മൊയ്തു, പി.എ. ഹംസ, അഡ്വ. കെ. ആനന്ദകനകം എന്നിവരെയും വൈസ് പ്രസിഡൻറ്- എം.കെ. അശോകൻ ചേമഞ്ചേരി, സൗമിനി മോഹൻദാസ് പി.കെ. ദേവദാസ്, കെ.വീരാൻ കുട്ടി, എ.വി.അബ്ദുൾ ഗഫൂർ. സെക്രട്ടറിമാർ- വി . ഷൗക്കത്ത് അമീൻ, ആമിന സാഹിർ, എൻ.കെ. ഈശ്വരി, വി.കെ. ഹമീദ് ഹാജി, അഷ്റഫ് വാണിമേൽ, യു. സക്കീറലി, സുമ പള്ളിപ്പുറം, വി.എം. അക്മൽ പുതിയങ്ങാടി എന്നിവരെയും തെരെഞ്ഞെടുത്തു.