കല്ലമ്പാറ സലഫി മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്തു

ഫറോക്ക്: പുതുതായി നിർമിച്ച കല്ലമ്പാറ സലഫി മദ്രസ കെട്ടിടം കെ എൻ എം സംസ്ഥാന പ്രസിഡൻ്റ് ടി.പി.അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു.

മതവിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യമാണെന്ന് അബ്ദുല്ലകോയ മദനി പറഞ്ഞു. അധാർമികതക്കും മൂല്യച്ചുതിക്കുമെതിരെ പ്രതികരിക്കാൻ വളർന്നുവരുന്ന സമൂഹം തയ്യാറാകണമെന്ന് മദനി ചൂണ്ടിക്കാട്ടി.

കെ എൻ എം ശാഖ പ്രസിഡന്റ്‌ കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ഫറോക്ക് മുൻസിപ്പൽ ചെയർമാൻ എൻ സി റസാക്ക് അവാർഡ് ദാനം നടത്തി. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ നിസാർ ഒളവണ്ണ, കെ എൻ എം ജില്ലാ സെക്രട്ടറി വളപ്പിൽ അബ്ദുസലാം, എം സി മുഹമ്മദലി മാസ്റ്റർ, നാസർഫാറൂഖി, നൗഫൽ മൗലവി, വി.കെ.ബാവ, കെ എൻ എം.ശാഖാ സെക്രട്ടറി എൻ.സി. ഉമർ കോയ, നാഷിദ്, നൗഫൽ മൗലവി, എം.സി. മുഹമ്മദലി മാസ്റ്റർ, ഹംസ മലബാരി, ആബിദ പി കെ. പ്രസംഗിച്ചു.

മുതിർന്ന പ്രവർത്തകരായ എൻ കുട്ട്യാലി, പി കെ. ബീരാൻ കുട്ടി ഹാജി, കെ.എം. അബ്ദുല്ലത്തീഫ് ഹാജി എന്നിവരെ മുനിസിപ്പൽ ചെയർമാൻ എൻ സി. റസാഖ് ആദരിച്ചു. ആരിഫ ടീച്ചർ നന്ദി പറഞ്ഞു.

വിദ്യാർത്ഥികളുടെ വിവിധ സാഹിത്യ കലാപരിപാടികളും ഉണ്ടായി.