ശിഹാബ് തങ്ങൾ വനിത വിംഗ് സ്വയം സഹായ സംഘം വാർഷികം നടത്തി

കക്കോടി: ചെറുകുളം ശിഹാബ് തങ്ങൾ വനിതാ വിംഗ് സ്വയം സഹായ സംഘം 'മർവ' യൂണിറ്റിന്റെ 9-ാം വാർഷികം ചെയർമാൻ പാലക്കണ്ടി അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡൻ്റ് സരിഗ അധ്യക്ഷയായി. അംഗങ്ങൾക്കുള്ള സമ്മാന വിതരണം മാധ്യമ പ്രവർത്തകൻ പി.അനിൽ നിർവഹിച്ചു.

കോഡിനേറ്റർ എ.കെ ജാബിർ കക്കോടി കൺവീനർ പി.പി ഹാരിസ്, സാബിറ പൈക്കാട്ട് സംസാരിച്ചു.

സെക്രട്ടറി എം.ടി സാബിറ സ്വാഗതവും ട്രഷർ നഫീസ നന്ദിയും പറഞ്ഞു.

ചിത്രം: കക്കോടി ചെറുകുളം ശിഹാബ് തങ്ങൾ വനിത വിംഗ് സ്വയം സഹായ സംഘം മർവ യൂണിറ്റ് വാർഷികം പാലക്കണ്ടി അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു.