'കെ റെയിൽ വേണ്ട, കേരളം മതി'; ജനകീയ കൂട്ടായ്മ 16ന്

വടകര: 'കെ റെയിൽ വേണ്ട, കേരളം മതി' എന്ന പ്രമേയത്തിൽ കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ജനുവരി 16ന് അഴിയൂർ പഞ്ചായത്ത് യുഡിഎഫ് - ആർഎം പി ഐ ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ നടത്തും. കുഞ്ഞിപ്പള്ളിയിൽ വെച്ചാണ് ജനകീയ കൂട്ടായ്മ നടക്കുക. ഇതിനായി യൂണിറ്റ് തല പ്രതിരോധ സമിതി രൂപികരിക്കും.

കൺവെൻഷൻ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ സമിതി പഞ്ചായത്ത് ചെയർമാൻ ഇസ്മായിൽ ഹാജി അജ്മാൻ അദ്ധ്യക്ഷത വഹിച്ചു. വി.പി. പ്രകാശൻ, വി.കെ. അനിൽകുമാർ, പി. ബാബുരാജ്, പ്രദീപ് ചോമ്പാല, കെ. അൻവർ ഹാജി, ഹാരിസ് മുക്കാളി, സി. സുഗതൻ, കവിത അനിൽകുമാർ, അനുഷ ആനന്ദസദനം, എം. ഇസ്മായിൽ, കെ.പി. വിജയൻ ,കെ.പി. രവീന്ദ്രൻ, ശ്രീജേഷ്, സോമൻ കൊളരാട്, നസീർ വീരോളി, ഷോന പുരുഷു എന്നിവർ പ്രസംഗിച്ചു.

ചിത്രം: അഴിയൂർ പഞ്ചായത്ത് യുഡിഎഫ് - ആർഎം പി ഐ ജനകീയ പ്രതിരോധ സമിതിപ്രവർത്തക കൺവെൻഷൻ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യന്നു.