ജൂനിയർ ഫുട്ബോൾ ഫെസ്റ്റ്: കെ.എഫ്.എ ജേതാക്കളായി

നല്ലളം: നല്ലളം ഫുട്ബോൾ അക്കാദമിയും, കല്ലായി ഫുട്ബോൾ അക്കാദമിയും ചേർന്ന് നടത്തിയ ജൂനിയർ ഫുട്ബോൾ ഫെസ്റ്റിൽ കെ.എഫ്.എ.കല്ലായ് ജേതാക്കളായി. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ടി. മൈമൂനത്ത് ടീച്ചർ ട്രോഫികൾ വിതരണം നടത്തി.

മുൻ കൗൺസിലർ സബിത കോടി, കോഴിക്കോട് ജിദ്ദ കെ.എം.സി.സി. സെക്രട്ടറി അഷറഫ് നല്ലളം, എൻ.വി. നവാസ്, ഷാനവാസ്, ഹമീദ്, വി. ഷിഹാബ് കെ. ഷാഹുൽ ഹമീദ്, എ. കബീർ തുടങ്ങിയവർ സംസാരിച്ചു.

ചിത്രം: ജേതാക്കളായ കെ.എഫ്.എ.ക്ക് കോർപ്പറേഷൻ കൗൺസിലർ ടി. മൈമൂനത്ത് ടീച്ചർ ട്രോഫി സമ്മാനിക്കുന്നു.