ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ്: സിൽവർ ഹിൽസ് ഹയർ സെക്കന്ററി സ്കൂളിന് ഇരട്ട കിരീടം

കോഴിക്കോട്: ജില്ലാ ജൂനിയർ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ സിൽവർ ഹിൽസ് ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യന്മാരായി.

ഫൈനലിൽ ആൺകുട്ടികൾ സിൽവർ ഹിൽസ് പബ്ലിക് സ്കൂളിനെയും (സ്കോർ 36–16) പെൺകുട്ടികൾ സെന്റ് മൈക്കിൾസ് ഹയർ സെക്കന്ററി സ്കൂളിനെയും (സ്കോർ 49-39) ആണ് തോല്പിച്ചത്.

സമാപന ചടങ്ങിൽ സിൽവർ ഹിൽസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ഡോ. ബിജു ജോൺ വെള്ളക്കടയും, കേരള ബാസ്കറ്റ്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സി. ശശിധരനും വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.

ജില്ലാ ബാസ്കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജോസ് സെബാസ്റ്റ്യൻ, സെക്രട്ടറി ജോൺസൺ ജോസഫ്, സുധീർ. പി, ഹരികൃഷ്ണൻ, ശ്രീജിത്ത്. പി തുടങ്ങിയവർ സംസാരിച്ചു.