
കോഴിക്കോട്: കേരള സംസ്ഥാന റഗ്ബി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇറ്റലി യുടെ ചീഫ് കോച്ചും ഓളിമ്പിയൻ റഗ്ബി കളിക്കാരനുമായ ആൻഡ്രിയ മോർട്ടിക്ക് വരവേൽപ്പും സംസ്ഥാന തല റഗ്ബി ക്ലിനിക്കും നടത്തി.
മാനാഞ്ചിറ സ്പോർട്സ് കൗൺസിലിൽ നടന്ന സ്വീകരണ ചടങ്ങിന് റഗ്ബി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി. എം അബ്ദുറഹിമാൻ സ്വാഗതം പറഞ്ഞു സെക്രട്ടറി ആർ.ജയകൃഷ്ണൻ അധ്യക്ഷൻ ആയിരുന്നു ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, സംസ്ഥാന സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് ടി. പി ദാസൻ എന്നിവർ ആൻഡ്രിയ മോർട്ടിക്ക് മൊമെന്റോ നൽകി. സലീം കെ എടശ്ശേരി, റോയി വി ജോൺ, ഇ കോയ, കെ. വി അബ്ദുൽ മജീദ്, പി. പോക്കർമാസ്റ്റർ, എം. മുജീബ് റഹ്മാൻ എന്നിവർ ആശംസകൾ നേർന്നു.
ഇറ്റാലിയൻ കോച്ച് മറുപടി പ്രസംഗം നടത്തി. ജില്ലാ റഗ്ബി അസോസിയേഷൻ ജോയിൻ സെക്രട്ടറി ശ്രീജി കുമാർ പൂനൂർ നന്ദിയും പറഞ്ഞു.
ചിത്രം: ഇറ്റാലിയൻ റഗ്ബി കോച്ച് ആൻഡ്രിയ മോർട്ടിക്ക് കോഴിക്കോട്ട് നൽകിയ സ്വീകരണത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാലും മുൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാലും ചേർന്ന് ഉപഹാരം നൽകുന്നു.
0 Comments