ഐ എസ് എം സംസ്ഥാന കാമ്പയിന് ഉജ്വല സമാപനം

മലപ്പുറം: ജനാധിപത്യത്തെ തകർക്കാനുള്ള ഹീനമായ ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു. ഐ എസ് എം സംസ്ഥാന കാമ്പയിൻ സമാപനസമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതേതരത്വമാണ് നമ്മുടെ രാജ്യത്തിന്റെ ആത്മാവ്. ഈ പാരമ്പര്യം തകർക്കാൻ അനുവദിക്കരുത്. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം തല്ലിത്തകർക്കാനാണ് കേന്ദ്ര ഭരണകൂടവും ഫാസിസ്റ്റ് ശക്തികളും ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ മതേതര കൂട്ടായ്മ ഉയർന്നുവരണമെന്ന് കുഞ്ഞാലികുട്ടി ആവശ്യപ്പെട്ടു.