അന്താരാഷ്ട്ര വിദ്യാഭ്യാസ സേവനങ്ങളിലെ മുന്‍നിരക്കാരായ ഐഡിപി കേരളത്തില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തി

കോഴിക്കോട് : അന്താരാഷ്ട്ര വിദ്യാഭ്യാസ സേവനങ്ങളിലെ ആഗോള തലവനായ ഐഡിപി കോഴിക്കോടും തൃശ്ശൂരും ഓഫീസുകള്‍ ആരംഭിച്ച് കേരളത്തില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തി.

ഇന്ത്യയിലുടനീളം ഒരേസമയം 23 പുതിയ ഓഫീസുകള്‍ ആരംഭിച്ചതിന്റെ ഭാഗമായാണ് കേരളത്തിലും പ്രവര്‍ത്തനം വിപുലപ്പെടുത്തിയത്.  

ഗാന്ധിനഗര്‍, ആനന്ദ്, റായ്പൂര്‍, ഷിംല, കുരുക്ഷേത്ര, ജമ്മു, ട്രിച്ചി, തൃശൂര്‍, പട്‌ന, ഗുവാഹത്തി, കോഴിക്കോട്, ആഗ്ര, ജോധ്പൂര്‍, കാണ്‍പൂര്‍, വാരണാസി, പ്രയാഗ്രാജ്, മീററ്റ്, ഹുബ്ലി, വാറംഗല്‍, തിരുപ്പതി, കാക്കിനാഡ, ഗോവ എന്നിവിടങ്ങളിലാണ് പുതിയ ഓഫീസുകള്‍ ആരംഭിച്ചത്. ഈ വികസനത്തോടെ, ഐഡിപിക്ക് ഇപ്പോള്‍ ഇന്ത്യയിലെ 60 നഗരങ്ങളിലായി 67 ഓഫീസുകള്‍ ഉണ്ടാകും.

ഇതുകൂടാതെ, ഐഡിപി ഇന്ത്യയ്ക്ക് 24 വെര്‍ച്വല്‍ ഓഫീസുകളും ഉണ്ട്, അതിലൂടെ രാജ്യത്തിന്റെ ഏത് ഭാഗത്തുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഐഡിപി വിദഗ്ധരുമായി ബന്ധപ്പെടാന്‍ കഴിയും.

ഓസ്‌ട്രേലിയ, യുഎസ്എ, യുകെ, കാനഡ, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ പ്രശസ്തമായ സര്‍വകലാശാലകളിലും സ്ഥാപനങ്ങളിലും പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പുതിയ ഓഫീസുകളിലൂടെ വെര്‍ച്വല്‍, ഇന്‍-പേഴ്‌സണ്‍ മോഡ് വഴി ലോകോത്തര കൗണ്‍സിലിംഗ് സേവനങ്ങളിലേക്ക് ഇപ്പോള്‍ പ്രവേശനം ലഭിക്കും.

കോഴ്‌സ്, യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ്, അപേക്ഷാ സമര്‍പ്പണം, ഓഫര്‍ സ്വീകാര്യത, വിസ സഹായം, താമസസൗകര്യം കണ്ടെത്തല്‍, ആരോഗ്യ ഇന്‍ഷുറന്‍സിനായി അപേക്ഷിക്കല്‍, ബാങ്ക് അക്കൗണ്ടുകള്‍ തുറക്കല്‍ തുടങ്ങി. ഈ പുതിയ ഓഫീസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മുഴുവന്‍ വിദേശപഠനത്തിലും വിദേശ യാത്രയില്‍ സഹായിക്കാന്‍ വിദേശത്ത് വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്.

ടയര്‍-2 നഗരങ്ങളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളെ നേരിട്ട് ലക്ഷ്യം വെച്ചുകൊണ്ട് ഞങ്ങള്‍ രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് ഞങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയാണെന്ന് ഐഡിപി എഡ്യുക്കേഷന്‍ റീജിയണല്‍ ഡയറക്ടര്‍ (സൗത്ത് ഏഷ്യ ആന്‍ഡ് മൗറീഷ്യസ്) പിയൂഷ് കുമാര്‍ പറഞ്ഞു.