കോഹ്ലിക്ക് വിശ്രമം; ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര രോഹിത് ശര്‍മ നയിക്കും

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയെ ഇന്ത്യയുടെ പുതിയ ട്വന്റി 20 ക്യാപ്റ്റനായി നിയമിച്ചു. കെഎല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍.

വീരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചു. സ്ഥാനമൊഴിഞ്ഞ കോഹ്ലിക്ക് പകരക്കാരനായാണ് രോഹിതിനെ നിയമിച്ചത്. ഋതുരാജ് ഗെയ്ക്ക് വാദ്, വെങ്കിടേഷ് അയ്യര്‍, ഹര്‍ഷാല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവരും ടീമില്‍ ഇടം നേടി.

മൂന്ന് മത്സരങ്ങളുടെ പരമ്പര ഈ മാസം 17ന്ആരംഭിക്കും.

ടീം ഇന്ത്യ: രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ഋതുരാജ് ഗെയ്ക്ക് വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, വെങ്കിടേഷ് അയ്യര്‍, യുവേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, ആക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ഹര്‍ഷാല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്.