ഇന്ത്യന്‍ ഓയിലിന്റെ പുതിയ ബിഎസ്-6 സെര്‍വോ ഫ്യൂച്ചുറാ ലൂബ്രിക്കന്റ് ഓയില്‍ വിപണിയില്‍

ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ ലൂബ്രിക്കന്റ് ബ്രാന്‍ഡായ സെര്‍വോയുടെ 50-ാം വാര്‍ഷത്തിന്റെ ഭാഗമായി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബിഎസ്-6 സെര്‍വോ ഫ്യൂച്ചുറ നെക്സ്റ്റ് ഒഡബ്ല്യു-16 ലൂബ്രിക്കന്റ് വിപണിയില്‍ അവതരിപ്പിച്ചു. പുതു തലമുറ കാറുകള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്പന ചെയ്തതാണ് പുതിയ സെര്‍വോ.

സിന്തറ്റിക് അധിഷ്ടിത അസംസ്‌കൃത വസ്തുക്കളുടെയും മികച്ച പ്രകടനത്തിനുള്ള ഘടകങ്ങളുടെയും മിശ്രണമാണ് പുതിയ സെര്‍വോ.

നാലു ശതമാനത്തില്‍ കൂടുതല്‍ ഇന്ധന കാര്യക്ഷമതയാണ് സെര്‍വോ ഫ്യൂച്ചുറ നല്കുക. ഇത് ഗ്രീന്‍ഹൗസ് ഗ്യാസ് പുറംതള്ളല്‍ കുറയ്ക്കാന്‍ സഹായിക്കും. ലോ-സ്പീഡ്-പ്രീ-ഇഗ്നീഷ്യന്‍ പ്രതിഭാസത്തില്‍ നിന്ന് എഞ്ചിന് സംരക്ഷണവും ലഭിക്കും. ഒഡബ്ല്യു-16 എഞ്ചിന്‍ ഓയില്‍ ആവശ്യമുള്ള എല്ലാ പെട്രോള്‍ കാറുകള്‍ക്കും സെര്‍വോ ഫ്യൂച്ചുറ അനുയോജ്യമാണ്.

ദശാബ്ദങ്ങളുടെ മാറിമാറി വരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സെര്‍വോയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ ചെയര്‍മാന്‍ എസ്എം വൈദ്യ പറഞ്ഞു. വിപണിയുടെയും ഉപഭോക്താവിന്റെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്.

ഏറ്റവും മികച്ച പെട്രോള്‍ എഞ്ചിന്‍ ഓയിലായ സെര്‍വോ ഫ്യൂച്ചറ നെക്സ്റ്റ് ഒഡബ്ല്യു-16, ഇന്ത്യന്‍ ഓയിലിന്റെ കണ്ടുപിടുത്തങ്ങളുടെയും സുസ്ഥിരതയുടെയും ഡൈനാമിസത്തിന്റെയും ഉത്തമോദാഹരണമാണെന്ന് എസ്എം വൈദ്യ പറഞ്ഞു.

ആത്മവിശ്വാസത്തിന്റെ പ്രതീകമാണ് സെര്‍വോ എന്ന്, ഇന്ത്യന്‍ ഓയില്‍ മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ വി. സതീഷ് കുമാര്‍ വ്യക്തമക്കി. 7000 ഫോര്‍മുലേഷനുകള്‍ ഉള്ള, സെര്‍വോയ്ക്ക് ഏറ്റവും ഉയര്‍ന്ന വിപണി പങ്കാളിത്തമാണുള്ളതെന്ന് ആര്‍ ആന്‍ഡ് ഡി ഡയറക്ടര്‍ ഡോ. എസ്എസ് വി രാംകുമാര്‍ അറിയിച്ചു.

ഇന്ത്യയിലെ മുന്‍നിര ലൂബ്രിക്കന്റ് ബ്രാന്‍ഡായ സെര്‍വോ, 1972-ലാണ് ഇന്ത്യന്‍ ഓയില്‍ അവതരിപ്പിച്ചത്. പെട്രോളിയം മേഖലയിലെ, തദ്ദേശീയ പരീക്ഷണ വിജയമായിരുന്നു ഇത്. ഫരീദാബാദിലെ ഇന്ത്യന്‍ ഓയിലിന്റെ ഗവേഷണ വിഭാഗമാണ് സെര്‍വോ വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ അഞ്ചു ദശകത്തിനുള്ളില്‍ സെര്‍വോയുടെ 200 ആക്ടീവ് ലൂബ്രിക്കന്റ് ഗ്രേഡുകളാണ് വിതരണത്തിനുള്ളത്. സെര്‍വോയ്ക്ക് 34 രാജ്യങ്ങളില്‍ സാന്നിധ്യം ഉണ്ട്.

പ്രതിരോധം, റെയില്‍വേയ്‌സ് ഗതാഗതം, പവര്‍, കല്‍ക്കരി, ഖനനം, ഓട്ടോമൊബൈല്‍സ്, ഇരുമ്പുരുക്ക് തുടങ്ങി വിവിധ മേഖലകളില്‍ സെര്‍വോയുടെ ഉപയോഗം വളരെ വലുതാണ്. മാരുതി സുസുക്കി, ഹുണ്ടായ്, ടാറ്റാ മോട്ടോഴ്‌സ്, അശോക് ലെയ്‌ലാന്‍ഡ്, മഹീന്ദ്ര എന്നീ ഒഇഎം കമ്പനികളുടെ അംഗീകൃത ലൂബ്രിക്കന്റ് ആണ് സെര്‍വോ.

ഊര്‍ജ്ജക്ഷമത, ബയോ-ഡീഗേഡബിള്‍, ലോങ്ങ് ഡ്രെയിന്‍, സിന്തറ്റിക് ലൂബ്രിക്കന്റ്‌സ് എന്നിവയിലെല്ലാം സെര്‍വോയുടെ സാങ്കേതിക വിദ്യ ഫലപ്രദമായ ഇടപെടല്‍ നടത്താറുണ്ട്. ബിഎസ് 6 വാഹനങ്ങള്‍, വൈദ്യുത വാഹനങ്ങള്‍, കാറ്റാടി ഊര്‍ജ മേഖല എന്നിവയ്‌ക്കെല്ലാം അനുയോജ്യമായ ലൂബ്രിക്കന്റ് പ്രതിവിധികള്‍ സെര്‍വോ വികസിപ്പിച്ചെടുത്തിട്ടുണ്ട്.