'ക്ഷിതിജ്‌ 2022': ബിരുദ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം

കോഴിക്കോട്: ഐ.ഐ.ടി. ഗോരക്പൂർ ടെക്‌നോ മാനേജ്‌മെന്റ് ഫെസ്റ്റായ 'ക്ഷിതിജ്‌ 2022' ജനുവരി 21 മുതൽ 23 വരെ ഓൺലൈനായി നടക്കുമെന്ന് കോഡിനേറ്റർ നിരുപമ വിനയൻ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണ പൂർണമായും ഒൻണ്ലൈനിൽ നടത്തുന്നത്.

ശാസ്ത്രം, ടെക്‌നോളജി, മാനേജ്‌മെന്റ് മേഖലകളിൽ പഠിക്കുന്ന ബിരുദ-ബിരുദ്ധാനന്തര വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ ഈ പ്രമുഖ ഫെസ്റ്റിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യമാണ്. പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള വിശദവിവരത്തിന് www.ktj.in വെബ് സൈറ്റ് സന്ദർശിക്കാം. ഫേസ് ബുക്കിലും ഇൻസ്റ്റ ഗ്രാമിലും വിവരങ്ങൾ ഉണ്ട്.

കഴിഞ്ഞ വർഷം നടന്ന വാർഷികത്തിന്റെ ഭാഗമായി ഐ. ബി.എം, ഗൂഗിൾ, എം കഫെ, സീമെൻസ്, കോഡ്‌ഷെഫ് തുടങ്ങിയ സാങ്കേതിക സ്ഥാപനങ്ങളുടെ വർക്ക്ഷോപ്പുകളും ലോക പ്രശസ്ത വ്യക്തികളുടെ പ്രബന്ധങ്ങളും അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം 65,000 പേരാണ്‌ പങ്കെടുത്തത്. 45 ലക്ഷം രൂപയുടെ ഉപഹാരങ്ങളാണ് നൽകിയത്.