മനോരോഗ സാധ്യതകൾ കണ്ടെത്താൻ ജീൻ മാപ്പിങ് ഉപയോഗപ്പെടുത്തണം- ഐ.ഡി.ആർ.എൽ

കണ്ണൂർ: മനോരോഗങ്ങളും മാനസിക വിഭ്രാന്തിയും മുൻകൂട്ടി കണ്ടെത്തി അവ പ്രകടമാകുന്നതിനുമുമ്പുതന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ ജീൻ മാപ്പിങ്ങ് സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ഐ ഡി ആർ എൽ ഫൗണ്ടേഷൻ, ലോക സ്കീസോഫ്രീനിയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.

ശാരീരിക രോഗങ്ങളെപ്പോലെ തന്നെ മാനസികരോഗങ്ങളും ജനിതക ഘടനയുമായി ബന്ധപ്പെട്ടതാണെന്നും ഹ്യൂമൺ ജിനോം പ്രൊജക്റ്റിന്റെ ഭാഗമായി വിപുലപ്പെടുത്തിയ സംവിധാനം പ്രതിരോധ പ്രവർത്തനങ്ങൾക്കും മുൻകൂട്ടി കണ്ടെത്തലുകൾക്കും സഹായകരം ആണെന്നും സെമിനാർ വിലയിരുത്തി.

ഐ ഡി ആർ എൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. സുൽഫിക്കർ അലി അധ്യക്ഷനായിരുന്നു.