സ്ത്രീ അവഹേളനം: വർഗീയ അജണ്ടകളെ തിരിച്ചറിയണം- കെ.എൻ.എം

കോഴിക്കോട്: സമൂഹത്തിൽ സക്രിയ ഇടപെടൽ നടത്തുന്ന സ്ത്രീകളെ തിരഞ്ഞ് പിടിച്ച് സൈബർ അക്രമണങ്ങളിലൂടെ വ്യക്തിഹത്യ നടത്തുന്ന ഫാസിസ്റ്റ് പ്രവണതക്കെതിരെ ശക്തമായ പ്രതിഷേധവും പ്രതിരോധവും ഉയരണമെന്ന് കെ.എൻ.എം മർകസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ല ജില്ലാ സെക്രട്ടറിയേറ്റ് സംഗമം അഭിപ്രായപ്പെട്ടു.

പ്രത്യേക ആപ്പുകൾ മുഖേന വർഗീയ-ലൈംഗിക അക്രമണങ്ങൾ നടത്തി സ്ത്രീ സമൂഹത്തെ തേജാവധം ചെയ്യുന്നവർക്കെതിരെ നിരവധി തവണ പരാതികൾ നൽകിയെങ്കിലും കുറ്റവാളികൾക്കെതിരെ നടപടി ഉണ്ടാകാത്തത് പ്രതിഷേധാർഹമാണ്.

സൈബറിടങ്ങളെ ഒളിയജണ്ടകൾക്കായി ദുരുപയോഗം ചെയ്യുന്ന ഹിന്ദുത്വവാദികളുടെ നടപടികൾക്കെതിരെ ശബ്ദമുയരണമെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് പി.ടി.അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി.പി. ഹുസൈൻകോയ, എം. അബ്ദുൽ റശീദ് ,കുഞ്ഞിക്കോയ മാസ്റ്റർ ഒളവണ്ണ, മെഹബൂബ് ഇടിയങ്ങര, ശുക്കൂർ കോണിക്കൽ, പി.സി. അബ്ദുറഹിമാൻ, എം.ടി. അബ്ദുൽ ഗഫൂർ, പി. അബ്ദുൽ മജീദ് പുത്തൂർ, മുഹമ്മദലി കൊളത്തറ, എൻ.ടി. അബ്ദുറഹിമാൻ, ഫൈസൽ ഇയ്യക്കാട്, അബ്ദുസ്സലാം കാവുങ്ങൽ, സത്താർ ഓമശ്ശേരി, ഫാറൂഖ് പുതിയങ്ങാടി, എൻ.പി. അബ്ദുൽ റഷീദ്, പി.പി .ഫൈസൽ, ഇ.കെ സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു.