
കൊച്ചി: സമ്പൂര്‍ണ ബാത്ത് റൂം പരിഹാര സേവന ദാതാക്കളായ ഹിന്‍ഡ് വെയര്‍, ഇറ്റാലിയന്‍ ശേഖരത്തില്‍ നിന്നുള്ള ഈസി ക്ലീന്‍ കൗണ്ടര്‍ ടോപ്പ് ബേസിന് ഷവര്‍ എന്‍ക്ലോഷറുകള്‍ എന്നിവയാണ് പുതിയ ഉല്പന്നങ്ങള്.
ഹിന്‍ഡ് വെയറിന്റെ പുതിയ ഉല്പന്ന ഫോര്‍ട്ട് ഫോളിയോ, വീടുകള്‍ക്കും ഹോട്ടലുകള്‍ക്കും വാണിജ്യ സൈറ്റുകള്‍ക്കും അനുപേക്ഷണീയമാണ്. ജലം ലാഭിക്കുന്ന പുതിയ ഉല്പന്നങ്ങള് ഹരിത സൗഹൃദപരമാണ്.
ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയേറിയ ഉല്പന്നങ്ങള് ലഭ്യമാക്കുന്നതില്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന്, ഹിന്‍ഡ് വെയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുധാംശു പൊഖ്രിയാല്‍ പറഞ്ഞു. ശുചിത്വത്തിനും സുരക്ഷയ്ക്കുമാണ് തങ്ങള്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് സുധാംശു വ്യക്തമാക്കി.
എല്ലാ ബാത്തുറൂം ആവശ്യങ്ങളും ഒരു കുടക്കീഴില് തന്നെ ലഭ്യമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഹിന്‍ഡ് വെയര്‍ വൈസ് പ്രസിഡന്റ് ചാരു മല്‍ഹോത്ര ഭാട്ടിയ പറഞ്ഞു.
ഇറ്റാലിയന്‍ ശേഖരത്തില്‍ നിന്നുള്ള പുതിയ ഈസി ക്ലീന്‍ കൗണ്ടര്‍ ടോപ്പ് ബേസിനുകള്‍, ഒതുക്കമുള്ളതും സ്റ്റൈലിഷുമാണ്; ഓരോ ഉപയോഗത്തിനുശേഷവും ഓട്ടോമോറ്റി ആയി ബേസിന് വൃത്തിയാക്കുന്നു. ബാത്ത് റൂം സദാസമയവും വൃത്തിയോടെയും പുതുമയോടെയും നിലനിര്‍ത്താന്‍ ഇത് സഹായകമാണ്. ബേസിന്റെ വലിപ്പം 59.5 സെമി x 45 സെമി x 16 സെമി ആണ്.
ഇറ്റാലിയന്‍ ശേഖരത്തില്‍ നിന്നുള്ള മറ്റൊരു ഉല്പന്നമായ ഷവര്‍ എന്‍ക്ലോഷറുകള്‍ രൂപ കല്പനകൊണ്ടാണ് ശ്രദ്ധേയമാവുന്നത്. ഇവ ബാത്ത് റൂമുകളെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. വെള്ളം ഒരു നിശ്ചിത ഭാഗത്ത് നിയന്ത്രിച്ചു നിര്‍ത്തി, ശേഷിക്കുന്ന ഭാഗം നനവില്ലാതെ സൂക്ഷിക്കുകയും ചെയ്യുന്നു. ഒപ്പം കുളിമുറികളെ ബാക്ടീരിയ മുക്തം ആക്കുകയും ചെയ്യും. തെന്നി വീഴാനുള്ള സാധ്യതയും കുറവാണ്. സോപ്പ്, എണ്ണ എന്നിവ മൂലമുണ്ടാകുന്ന കറകളില്‍ നിന്ന് കുളിമുറികളെ സംരക്ഷിക്കുകയും ചെയ്യും.
പ്രീമിയം ഗുണനിലവാരമുള്ള ക്ലോസെറ്റുകള്‍, ഫൗസെറ്റുകള്, മിക്സറുകള്‍, വാഷ്ബേസിനുകള്‍ എന്നീ 10 ഉല്പന്നങ്ങള്ക്കു പുറമേ പുതിയവ കൂടി ചേര്‍ന്നപ്പോള്‍ ശേഖരത്തില്‍ 12 എണ്ണമായി.
0 Comments