ഹലാല്‍ വിവാദം: സമൂഹത്തില്‍ വര്‍ഗ്ഗീയ വിഭജനം നടത്തുന്ന ശക്തികളെ തിരിച്ചറിയുക- എസ്എസ്എഫ്

ചിറക്കല്‍: മതസൗഹാര്‍ദ്ദത്തിന് കേളി കേട്ട നാട്ടില്‍ അസ്വസ്ഥതകള്‍ വിതച്ച് ധ്രുവീകരണം നടത്താന്‍ ശ്രമം നടത്തുന്നവരെ തിരിച്ചറിയണം. ഹലാല്‍ എന്ന പദത്തെ ദുരുപയോഗം ചെയ്ത് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന സംഘ്പരിവാര്‍ അജണ്ടകളെ അവജ്ഞയോടെ തള്ളികളയണമെന്ന് എസ് എസ് എഫ് ജില്ലാ പ്രസിഡന്‍റ് യു.എം ശിഹാബ് സഖാഫി പറഞ്ഞു.

'ലെറ്റ്സ് സ്മൈല്‍ ഇറ്റ്സ് ചാരിറ്റി' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 5 ന് ചേര്‍പ്പ് വെസ്റ്റിലെ സാം പാലസില്‍ നടക്കുന്ന ജില്ലാ കാമ്പസ് അസംബ്ലിയുടെ പ്രചരണാര്‍ത്ഥം ചിറക്കല്‍ സാന്ത്വന കേന്ദ്രത്തില്‍ നടന്ന പ്രാസ്ഥാനിക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പി.കെ നൂറുദ്ദീന്‍ സഖാഫി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് നൗഫല്‍ തങ്ങള്‍ ചിറക്കലിന്‍റെ അദ്ധ്യക്ഷതയില്‍ കേരള മുസ്ലീം ജമാഅത്ത് തൃപ്രയാര്‍ സോണ്‍ പ്രസിഡന്‍റ് കെ. എം ഉസ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

സോണ്‍ ജന:സെക്രട്ടറി കെ.ഐ സെയ്തു മുഹമ്മദ് മാസ്റ്റര്‍, എസ്.എം.എ ജില്ലാ സെക്രട്ടറി കെ.എം ഹംസ മൗലവി വാടാനപ്പള്ളി, എസ്.ജെ.എം ജില്ലാ സെക്രട്ടറി എ.എം ഖമറുദ്ദീന്‍ മുസ്ലിയാര്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറി ബഷീര്‍ അശ്റഫി ചേര്‍പ്പ്, തൃപ്രയാര്‍ സോണ്‍ ജന:സെക്രട്ടറി കെ.കെ ശമീര്‍ സഖാഫി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി എ.എം ഇയാസ്, തൃപ്രയാര്‍ ഡിവിഷന്‍ പ്രസിഡന്‍റ് സി.പി ഹുസൈന്‍ സഖാഫി എന്നിവര്‍ സംസാരിച്ചു.

എം.കെ ഷംസുദ്ദീന്‍ ഹാജി, പി.എ ശഹീര്‍ മുസ്ലിയാര്‍, അബ്ദുള്ള ഹാജി ചിറക്കല്‍, മുഹമ്മദ് ഹാജി ചിറക്കല്‍ സംബന്ധിച്ചു.

പി.എസ് മുഹ്സിന്‍ തമീസ് സ്വാഗതവും കെ.എം ജഅഫര്‍ നന്ദിയും പറഞ്ഞു.