പ്രതിഭകളെ ആദരിച്ച് ഹാബേൽ ഫൗണ്ടേഷൻ

കല്ലൂപ്പാറ: എസ്എസ്എൽസി, പ്ലസ് ടു ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ച് ഹാബേൽ ഫൗണ്ടേഷൻ. സ്കൂൾ ബാഗ്, മെഡൽ, കാൽക്കുലറ്റർ, ബൈബിൾ കൂടാതെ മുഴുവൻ വിദ്യാർഥികൾക്കും വ്യക്ഷതൈകളും നൽകിയത് പരിപാടിക്ക് പുതുമയേകി.

കല്ലൂപ്പാറ സെന്റ് തോമസ് പള്ളി വികാരി റവ. ജേക്കബ് വർഗീസ് അധ്യക്ഷനായി. മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.

സി.എസ്. ഐ മധ്യകേരള മഹായിടവക എക്സിക്യൂട്ടീവ് അംഗം റവ. ജോണി ആൻഡ്രൂസ് മുഖ്യ പ്രഭാഷണം നടത്തി. ഫൗണ്ടേഷൻ ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട്, ബിജു നൈനാൻ മരുതുക്കുന്നേൽ, റോയി വർഗീസ് ഇലവുങ്കൽ, എം.സി. അലക്സാണ്ടർ, എം.ടി. കുട്ടപ്പൻ, പി.കെ. ബിനു, ജയശ്രീ ചെല്ലപ്പൻ, അജിത കുട്ടപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.