'ജിം ഖത്തർ' ഹൃദയം നന്നാവട്ടെ ക്യാമ്പയിന് പ്രൗഢ ഗംഭീര തുടക്കം; പ്രവാസികൾ ശ്രദിക്കേണ്ട മേഖല- പിഎംഎ ഗഫൂർ

ദോഹ: 'ഗുഡ് ലൈഫ് യൂത്ത് മിഷൻ- ജിം ഖത്തർ' സംഘടിപ്പിക്കുന്ന ആറ് മാസ കാലയളവിലെ ഹൃദയം നന്നാവട്ടെ ക്യാമ്പയിന് പ്രൗഢ ഗംഭീര തുടക്കം. ജിം ചെയർമാർ ഷഫീക് മുഹമ്മദിന്റെ അധ്യക്ഷതയിൽ ഓൾഡ് ഐഡിയൽ സ്കൂൾ ഓഡിറ്റോറിയത്തിൽ രാത്രി 7 മണി മുതൽ നടന്ന പരിപാടി കെയർ ആൻഡ് കെയർ ഗ്രൂപ്പ് ചെയർമാൻ ഇ.പി. അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. പ്രമുഖ മോട്ടിവേഷണൽ സ്‌പീക്കർ പിഎംഎ ഗഫൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

ആരോഗ്യ സംരക്ഷണത്തിൽ ഇന്റർ നാഷണൽ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച ഷഫീക് മുഹമ്മദ്, മർഷൽ ആർട്സിൽ 15 വർഷത്തെ പരിചയസമ്പത്തുള്ള നിസാമുദ്ദീൻ. വി. ടി തുടങ്ങിയവർരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ്, സ്പോർട്സ് മീറ്റ്, കായിക മത്സരങ്ങൾ, മീറ്റ് സെലിബ്രിറ്റി തുടങ്ങിയ ആരോഗ്യ ബോധവൽക്കരണ പരിപാടികൾ ക്യമ്പയിന്റെ കാലയളവിൽ ഉണ്ടായിരിക്കും.

പ്രോഗ്രാം ലോഗോ പ്രകാശനം അൽ അബീർ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ് ഡയറക്ടർ അബ്ദുൽ നദീം ഏറ്റുവാങ്ങി. ആർ.ജെ. ജിബിൻ ആങ്കർ ആയ പ്രോഗ്രാമിൽ ജിം ഖത്തർ കൺവീനർ നിസാമുദ്ദീൻ. വി. ടി സ്വാഗതവും സമാൻ മങ്കട നന്ദിയും പറഞ്ഞു.

മുനീർ സലഫി മങ്കട, അബ്ദുൽ റഊഫ് കൊണ്ടോട്ടി, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഭാരവാഹികളായ ഡോ. ഷബിൻ സിറാജ്, അബ്ദുല്ല ഹുസൈൻ, ജവാദ് അഹമ്മദ്, ഹാഷിർ വയനാട്, കോഓർഡിനേറ്റർ ലയിസ് കുനിയിൽ ഉൾപ്പടെയുള്ള ജിം എക്സിക്യൂട്ടീവ് കമ്മറ്റി അംഗംങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.