കാമരാജ് ജയന്തി വാരാഘോഷം ജൂലൈ 15 മുതൽ

കോഴിക്കോട്: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഇൻഡ്യൻ രാഷ്ട്രീയത്തിലെ കിംഗ് മേക്കറുമായിരുന്ന കാമരാജിന്റെ 119-മത് ജന്മദിന വാരാഘോഷം ജൂലൈ 15 മുതൽ 22 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഇതോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജൂലൈ 17ന് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പ് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. 

കാമരാജ് ജയന്തി വാരാഘോഷത്തിന്റെ ഉദ്ഘാടനം കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ അഖിലേന്ത്യാ പ്രസിഡന്റ് ഡോ.എ.നീലലോഹിതദാസ് നിർവഹിക്കും. രാവിലെ 8 മുതലാണ് ക്യാമ്പ് സംഘടിപ്പിക്കുക. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കും. തുടർച്ചയായി മൂന്നാമതും ലോക കേരള സഭയിലേക്ക് കേരള സർക്കാർ നാമനിർദ്ദേശം ചെയ്ത കാമരാജ് ഫൗണ്ടേഷന്റെ സംസ്ഥാന പ്രസിഡണ്ടും വിവിധ സാമൂഹിക സാംസ്കാരിക കലാകായിക മനുഷ്യാവകാശ സഹകരണ പ്രവാസി മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന പി.കെ.കബീർ സലാലയെ ആദരിക്കുമെന്നും ഭാരവാഹികൾ വാർത്താകുറിപ്പിൽ പറഞ്ഞു.

മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹി ക്കുന്നവർക്ക് താഴെ പറയുന്ന മൊബൈൽ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഫോൺ: +916235991666, +919645920396, +919497867786 

ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഒരാഴ്ചക്കാലം നീണ്ടു നില്ക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്താനും യോഗം തീരുമാനിച്ചു. 

ജില്ലാ കൺവെൻഷൻ ലോക കേരള സഭാംഗവും കാമരാജ് ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ സംസ്ഥാന പ്രസിഡൻറുമായ പി.കെ. കബീർ സലാല ഉൽഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.എം. മുസമ്മിൽ പുതിയ അധ്യക്ഷം വഹിച്ചു. കെ.എം. സെബാസ്റ്റ്യൻ, ഷംസുദ്ദീൻ മുണ്ടോളി, പി.കെ. ദേവദാസ്, വി.എം. ആഷിക്ക്, ആമിന സാഹിർ, എൻ.കെ. ഈശ്വരി, എം.കെ. അശോകൻ ചേമഞ്ചേരി, യു. സക്കീറലി, പി.കെ. നാസിം എന്നിവർ സംസാരിച്ചു. 

സുമ പള്ളിപ്രം സ്വാഗതവും അഷ്റഫ് വാണിമ്മേൽ നന്ദിയും പറഞ്ഞു.