സംസ്ഥാന വടം വലി ചാമ്പ്യൻഷിപ്പ്: കാസർക്കോട്, പാലക്കാട്, തൃശ്ശൂർ ജേതാക്കൾ

കുന്ദമംഗലം: കുന്ദമംഗലം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന എമിൻ ഗോൾഡ് ആൻഡ് ഡയമണ്ട് ട്രോഫി സംസ്ഥാന ജൂനിയർ വടം വലി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂരിനെ പരാജയപ്പെടുത്തി കാസർക്കോട് ജേതാക്കളായി. പാലക്കാട് മൂന്നാം സ്ഥാനം കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് ഒന്നാം സ്ഥാനവും കാസർക്കോട് രണ്ടാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും നേടി. മിക്സഡ് വിഭാഗത്തിൽ തൃശ്ശൂർ ജേതാക്കളായി. കണ്ണൂർ രണ്ടാം സ്ഥാനവും പാലക്കാട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷൻ പ്രസിഡന്റ്‌  എം മുജിബ് റഹ്മാൻ ജേതാക്കൾക്ക് ട്രോഫി വിതരണം ചെയ്തു. പി.കെ അൻവർ അധ്യക്ഷത വഹിച്ചു. ടി.എം അബ്ദുറഹ്മാൻ , എ.കെ മുഹമ്മദ് അഷ്റഫ് എം.പി മുഹമ്മദ് ഇസ്ഹാഖ് പി.പി. ഷഹർബാനു, പി.ടി അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. പി.ഷഫിഖ് സ്വാഗതവും ആർ രാമനാഥ് നന്ദിയും പറഞ്ഞു.

ചിത്രം: എമിൻ ഗോൾഡ് ആൻഡ് ഡയമണ്ട് ട്രോഫി സംസ്ഥാന ജൂനിയർ വടം വലി ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗം ജേതാക്കളായ കാസർക്കോട് ജില്ലാ ടീമിന് ജില്ലാ അസോസിയേഷൻ പ്രസിഡന്റ്‌ എം. മുജീബ് റഹ്മാൻ ട്രോഫി വിതരണം ചെയ്യുന്നു.