
തൃശൂര്‍: ഇന്‍ഡോ- ജര്‍മന്‍ മള്‍ട്ടി ബ്രാന്‍ഡഡ് ഇലക്ട്രിക് വാഹനങ്ങളുടെ എക്സ്പ്രസ് സ്റ്റോര്‍ തൃശൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചേലക്കര മാപ്പാടം അലക്സ് ആര്‍ക്കേഡിലാണ് എക്സ്പ്രസ് സ്റ്റോര്‍. 1000 ചതുരശ്രയടി വിസ്തീര്‍ണം ഉണ്ട്.
ഇലക്ട്രിക് വണ്‍ മൊബിലിറ്റി ഏക ഇന്‍ഡോ- ജര്‍മന്‍ മള്‍ട്ടി ബ്രാന്‍ഡഡ് ഇ-മൊബിലിറ്റി ഫ്രാഞ്ചൈസ് സ്റ്റോര്‍ ശൃംഖലയാണെന്ന് തൃശൂര്‍ ഡീലര്‍ഷിപ്പ് ഫ്രാഞ്ചൈസി വിനോദ് കുമാര്‍ അറിയിച്ചു.
ബാറ്റര്‍, ജിടി ഫോഴ്സ്, കോസ് ബൈക്ക് തുടങ്ങി 12-ഓളം ഇ-സ്കൂട്ടറുകളുടെ വിപുലമായ ശേഖരം ഇവിടെ ഉണ്ട്. 73399 രൂപ മുതലാണ് വിലനിലവാരം. മോട്ടോ വോള്‍ട്ട്, ഗോസീറോ തുടങ്ങിയ ഇ- സൈക്കിളുകളും ഇവിടെ ലഭ്യം. വില 31500 രൂപ മുതല്‍.
കോസ് ബൈക്, ഡെറ്റെല്, ജെംപേ, ബാറ്റ്റേ, ഗോ സീറോ, ജിടി ഫോഴ്സ്, കൈനൈറ്റിക്, മയൂരി തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുമായി ഇലക്ട്രിക് വണ്‍ മൊബിലിറ്റിക്ക് തന്ത്രപരമായ പങ്കാളിത്തമുണ്ട്.
വൈദ്യുതി വാഹനങ്ങള്‍ക്ക് കേരളത്തില്‍ പ്രിയമേറി വരികയാണെന്ന് ഇലക്ട്രിക് വണ്‍ മൊബിലിറ്റി സ്ഥാപകന്‍ അമിത് ദാസ് പറഞ്ഞു. 2021-ല്‍ മാത്രം 15 സംസ്ഥാനങ്ങളിലായി 75 ഡീലര്‍ഷിപ്പുകള്‍ തുറന്നിട്ടുണ്ട്. പ്രതിമാസം 2000 ഇലക്ട്രിക് വാഹനങ്ങളാണ് കമ്പനി വിറ്റഴിക്കുന്നത്. ആറു തരം സ്കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും കമ്പനിക്കുണ്ട്.
2024- ഓടെ 1000 സ്റ്റോറുകള്‍ തുറക്കുകയാണ് ലക്ഷ്യം. 20,000 ഇലക്ട്രിക് വാഹനങ്ങള്‍ പ്രതിമാസം വിറ്റഴിക്കാനാണ് പരിപാടി.
ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ് രംഗത്ത് 15 വര്‍ഷത്തെ അനുഭവ സമ്പത്ത് ഉള്ള വ്യക്തിയാണ് അമിത് ദാസ്. ആഗോള സാങ്കേതിക വിദ്യാരംഗത്തും ഓട്ടോമൊബൈല്‍ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഗിഡോലില് ആണ് കമ്പനിയുടെ സഹസ്ഥാപകനും ഡയറക്ടറും. കൂടുതല്‍ വിവരങ്ങള്‍ക്ക് 7899708983, 9747528377. www.electric-one.com
0 Comments