
കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്ലീപ്പ് സൊലൂഷന് സേവന ദാതാക്കളായ ഡ്യൂറോഫ്ളെക്സ്, പരിസ്ഥിതി സൗഹൃദ കിടക്കകള്‍ അവതരിപ്പിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ, മെത്തകള്‍, മെത്ത ടോപ്പറുകള്‍, തലയിണകള്‍, ബെഡ് ലിനനുകള് എന്നിവ 100 ശതമാനം പ്രകൃതിദത്ത ലാറ്റക്സ്, റബ്ബറൈസ്ഡ് കയര്‍, കോട്ടണ്‍, ടെന്‍സല്‍, എത്തിക്കോട്ട് എന്നിവയാലാണ് നിര്‍മിച്ചിരിക്കുന്നത്.
വന്‍ യന്ത്രങ്ങളുടെ ഇടപെടല്‍ ഇല്ലാതെയാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ശ്രേണിയില്‍ ഉപയോഗിച്ചിരിക്കുന്ന ഗോള്‍സ് സര്‍ട്ടിഫൈഡ് ലാറ്റക്സ് കേരളത്തിലെ റബര്‍ തോട്ടങ്ങളില്‍ നിന്ന് എടുക്കുന്നതാണ്. രാസപദാര്‍ത്ഥങ്ങളില്ലാത്ത ശുദ്ധമായ കോട്ടണ്‍, മുള-പരുത്തി മിശ്രിത തുണിത്തരങ്ങള്‍ എന്നിവയാണ് മറ്റ് അസംസ്കൃത പദാര്‍ത്ഥങ്ങള്‍.
തത്വ, പ്രാണ, കായ, ആവാസ എന്നീ നാല് വകഭേദങ്ങള്‍ പുതിയ ശ്രേണിയിലുണ്ട്. പ്രകൃതിദത്ത ലാറ്റക്സ്, കയര്‍ എന്നിവയുടെ മിശ്രണം ആണ് തത്വമെത്തകള്.
പ്രാണമെത്ത നിര്‍മ്മിച്ചിരിക്കുന്നത് പോക്കറ്റ് സ്പ്രിംഗ് ഉള്ള ലാറ്റക്സ് ഉപയോഗിച്ചാണ്. 100 ശതമാനം ലാറ്റക്സ് മെത്തയാണ് കായ. ലാറ്റക്സ് പാളിയുടെയും കയര്‍ പാളിയുടെയും മിശ്രണമാണ് ആവാസ കിടക്കകള്‍.
നാച്ചുറല്‍ ലിവിംഗിന് കീഴിലുള്ള സ്ലിപ്പ് ആക്സസറികളില്‍, മേഹമത്തെ ടോപ്പര്‍, നിദ്ര തലയണകള്‍, സര്‍വ ബെഡ് ലിനനുകള് ഉള്‍പ്പെടുന്നു. മേഹമെത്ത ടോപ്പറില്‍ രണ്ടിഞ്ചു കനമുള്ള 100 ശതമാനം പ്രകൃതിദത്ത ലാറ്റക്സ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
സര്‍വ കോട്ടണ്‍ ടെന്‍സല്‍ ബെഡ്ഷീറ്റ് പരുത്തിയെക്കാള്‍ മൃദുവാണ്. സ്വപ്ന സമാനമായ നിദ്രാനുഭവമാണ് സര്‍വ നല്‍കുക.
അഞ്ചു പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള കമ്പനിയാണ് ഡ്യൂറോഫ്ളെക്സ്. ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്ന ഓര്‍ത്തോപീഡിക് മെത്ത ശ്രേണി ഏറെ ജനപ്രിയമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.duroflexworld.com/
0 Comments