എര്‍ത്ത് എനര്‍ജിയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വിപണിയിലേയ്ക്ക്

മുംബൈ: ഇന്ത്യന്‍ ഇലക്ട്രിക് വാഹന വ്യവസായത്തിലെ മുന്‍നിരക്കാരായ ഏര്‍ത്ത് എനര്‍ജി, ഇലക്ട്രിക് സ്‌കൂട്ടറുകളുടെ രണ്ട് പതിപ്പുകള്‍ അവതരിപ്പിച്ചു. ഗ്ലൈഡ് എക്‌സും ഗ്ലൈഡ് എസ്എക്‌സ് പ്ലസും. 97 ശതമാനം പ്രാദേശികമായി നിര്‍മിച്ച ഇവയുടെ പ്രതീക്ഷിക്കുന്ന വില 75000 രൂപ മുതലാണ്.

തികച്ചും പ്രാദേശികമായി നിര്‍മ്മിച്ച ഘടകങ്ങള്‍ കൊണ്ടാണ് ഗ്ലൈഡ് ശ്രേണിയുടെ രൂപകല്പന. 2022 ജനുവരി ഒന്നിന് സ്‌കൂട്ടറിന്റെ ബാച്ച് വിപണിയിലെത്തും. 460 എണ്ണമായിരിക്കും ആദ്യം പുറത്തിറങ്ങുക.

മുംബൈയിലെ ഓട്ടോമോട്ടീവ് സ്റ്റാര്‍ട്ട് അപ്പ് ആയ എര്‍ത്ത് എനര്‍ജി ഇവി കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ വിതരണക്കാരെ നിയമിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ 20,000 ചതുരശ്ര അടി വിസ്തീര്‍ണ്ണം വരുന്ന ഏര്‍ത്ത് എനര്‍ജിയുടെ ഹരിത ഭൂമിയിലാണ് നിര്‍മ്മാണ പ്ലാന്റ്.

സര്‍ക്കാരും സ്വകാര്യ വ്യക്തികളും കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനാല്‍, ചാര്‍ജിംഗ് ഒരു പ്രശ്‌നമല്ല. നിര്‍മാണത്തിന് പ്രാദേശികമായ ഘടകങ്ങളും സ്‌പെയേഴ്‌സും ഉപയോഗിച്ചിരിക്കുന്നതിനാല്‍ മെയിന്റനന്‍സ് ചെലവ് കുറവായിരിക്കും. സ്‌പെയേഴ്‌സിന്റെ ലഭ്യതയും ഉറപ്പാണ്.

ആധുനിക യാത്രക്കാരനെ സംബന്ധിച്ചിടത്തോളം ഏര്‍ത്ത് എനര്‍ജി ഒരു ആകര്‍ഷണീയമായ അനുപാതമായിരിക്കും. ഗ്ലൈഡ് എസ്എക്‌സിന്റെയും എസ്എക്‌സ് പ്ലസിന്റെയും പ്രകടനം കിടകയറ്റതാണെന്ന് ഏര്‍ത്ത് എനര്‍ജി സ്ഥാപകനും സിഇഒയുമായ റുഷില്‍ സെന്‍ഘാനി വിലയിരുത്തി. ഏഴുലക്ഷം ടെസ്റ്റിങ്ങ് കിലോമീറ്ററുകളാണ് ഇവ വിജയകരമായി പൂര്‍ത്തിയാക്കിയത്.

2017 ല്‍ സ്ഥാപിതമായ ശേഷം ഏര്‍ത്ത് എനര്‍ജി, ഇലക്ട്രിക് മോട്ടോര്‍ സൈക്കിള്‍, സ്‌കൂട്ടര്‍, ചരക്കു വാഹനങ്ങള്‍ എന്നിവ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണത്തിന് ഊന്നല്‍ നല്കുകയായിരുന്നു.