ജില്ലാ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പ്: ചക്കാലക്കൽ സ്പോർട്സ് അക്കാദമിയും ഈങ്ങാപ്പുഴ എം.ജി.എം ഉം ജേതാക്കൾ

എളേറ്റിൽ: എം. ജെ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലും സബ് ജൂനിയർ, ജൂനിയർ മിക്സഡ് വിഭാഗങ്ങളിലും ചക്കാലക്കൽ സ്പോർട്സ് അക്കാദമി ജേതാക്കളായി.

ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ ഈങ്ങാപ്പുഴ എം. ജി. എം അക്കാദമിയും ജേതാക്കളായി.

ജൂനിയർ, സബ് ജൂനിയർ മിക്സഡ് വിഭാഗത്തിൽ എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂളും ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ ഗവണ്മെന്റ് കോളേജ് കൊയിലാണ്ടിയും രണ്ടാം സ്ഥാനം നേടി.

കേരള സ്പോർട്സ് കൗൺസിൽ അംഗം ടി. എം അബ്ദുറഹിമാൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. എം. പി മുഹമ്മദ്‌ ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. കെ. സന്തോഷ്‌ കുമാർ, പി. ഷഫീഖ്, പി. ടി അബ്ദുൽ അസീസ്, അനീഷ് ജോർജ്, കെ. അബ്ദുൽ മുജീബ്, റിയാസ് അടിവാരം എന്നിവർ സംസാരിച്ചു.

ചിത്രം: ജില്ലാ സബ് ജൂനിയർ, ജൂനിയർ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ ഓവർ ആൾ ചാമ്പ്യൻമാരായ ചക്കാലക്കൽ സ്പോർട്സ് അക്കാദമി ടീം.