ജില്ലാ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിന് തുടക്കം

എളേറ്റിൽ: ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ സബ് ജൂനിയർ, ജൂനിയർ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പ് എളേറ്റിൽ എം.ജെ ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി നസ്റി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയങ്ക കരൂഞ്ഞിയിൽ അധ്യക്ഷത വഹിച്ചു. പി.ടി അബ്ദുൽ അസീസ്, എബി മോൻ മാത്യൂ, പി. സുരേഷ്, അനീഷ് ജോർജ്, റിയാസ് അടിവാരം, എം. താജുദ്ധീൻ, ഷബീർ ചുഴലിക്കര എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ടഗ് ഓഫ് വാർ അസോസിയേഷൻ സെക്രട്ടറി എം.പി മുഹമ്മദ് ഇസ്ഹാഖ് സ്വാഗതവും പി. ഷഫീഖ് നന്ദിയും പറഞ്ഞു. 

ചിത്രം: എളേറ്റിൽ എം.ജെ ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ജില്ലാ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പ് കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി നസ്റി ഉദ്ഘാടനം ചെയ്യുന്നു.