ജില്ലാ സീനിയർ ബോൾ ബാഡ്മിന്റൺ: സൂര്യ നല്ലൂരും മാരാത്ത് സ്പോർട്സ് ക്ലബ്ബും ജേതാക്കൾ

ചാലിയം: കോഴിക്കോട് ജില്ലാ ബോൾ ബാഡ്മിൻ്റൺ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ചാലിയം യു.എച്ച്.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച മാർബിൾ ഗാലറി ട്രോഫി ജില്ലാ സീനിയർ ബോൾ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ സൂര്യ നല്ലൂരും വനിതാ വിഭാഗത്തിൽ മാരാത്ത് സ്പോർട്സ് ക്ലബ്ബും ജേതാക്കളായി.

പുരുഷ വിഭാഗത്തിൽ ജ്വാല സ്പോർട്സ് ക്ലബ്ബും വനിതാ വിഭാഗത്തിൽ ഗവൺമെൻ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് കോഴിക്കോടും രണ്ടാം സ്ഥാനം നേടി. 

ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പി. ഷഫീഖ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. സ്കൂൾ പി.ടി.എ വൈസ് പ്രസിഡണ്ട് പി.ടി റഷീദ് അധ്യക്ഷത വഹിച്ചു. പി.പി മെഹബൂബ്, നാസർ ചാലിയം, കെ.എം ബുഷ്റ, ടി. മിഥേഷ്, പി.എം റിയാസ് എന്നിവർ സംസാരിച്ചു. 

ചിത്രം: ജില്ലാ സീനിയർ ബോൾ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ജേതാക്കളായ മാരാത്ത് സ്പോർട്സ് ക്ലബ്ബിന് ബോൾ ബാഡ്മിൻ്റൺ അസോസിയേഷൻ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പി. ഷഫീഖ് ട്രോഫി സമ്മാനിക്കുന്നു.