
കൊടിയത്തൂർ: ഹരിത കേരള മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ദേവ ഹരിതം പദ്ധതിക്ക് ജില്ലയില്‍ തുടക്കമാവുന്നു. ജില്ലയില്‍ ആദ്യമായി കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുമായി ചേര്‍ന്ന്
കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ശ്രീകൃഷ്ണപുരം ശ്രീ കൃഷ്ണ ക്ഷേത്ര പരിസരത്തെ മൂന്നര ഏക്കര്‍ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക. ക്ഷേത്രം ട്രസ്റ്റി ബോര്‍ഡിന്റെ സഹായത്തോടെയാണ് പദ്ധതി ഒരുക്കുന്നത്.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് നഴ്സറിയില്‍ സ്വയം ഉല്‍പ്പാദിപ്പിച്ച ഔഷധസസ്യങ്ങളും ഫലവൃക്ഷതൈകളും, സോഷ്യല്‍ ഫോറസ്ട്രി ഡിപ്പാര്‍ട്ട്മെന്റ്, കൃഷി വകുപ്പ് എന്നിവ നല്കുന്ന തൈകളും ഉള്‍പ്പെടെ ഏഴായിരത്തോളം തൈകള്‍ വെച്ച് പിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളും എന്‍ എസ് എസ് വളണ്ടിയര്‍മാരും ചേര്‍ന്നാണ് തൈകളുടെ പരിചരണം ഏറ്റെടുക്കുക. കൃഷി നശിപ്പിക്കാതിരിക്കാന്‍ സ്ഥലത്തിന് ചുറ്റും വേലി കെട്ടി സംരക്ഷിക്കും.
ചെത്തി, മന്ദാരം, തുളസി, പിച്ചകം, ദശപുഷ്പങ്ങളും കൃഷി ചെയ്യുന്നുണ്ട്. പരമ്പരാഗതമായ ക്ഷേത്രങ്ങളിലെ കാവുകള്‍ പുനരുജ്ജീവിപ്പിക്കുക, ക്ഷേത്രങ്ങളിലെ ഉത്സവസമയത്തേക്കാവശ്യമായ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവ ഉല്‍പ്പാദിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണന്ന് സ്ഥലം സന്ദര്‍ശിച്ച ഹരിതകേരളം മിഷന് ജില്ല കോ- ഓഡിനേറ്റര്‍ പി. പ്രകാശ് പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന ആസാദി ക അമൃത് മഹോത്സത്തിന്റെ ഭാഗമായി പ്രദേശത്ത് അരയേക്കറോളം സ്ഥലത്ത് മുരിങ്ങകൃഷിയും ക്ഷേത്രത്തിലെ ഗോക്കള്‍ക്കായി തീറ്റപ്പുല്‍കൃഷിയും പദ്ധതിയുടെ ഭാഗമായുണ്ട്.
കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്മാരായ ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രിന്‍സിയ, ഹരിതകേരള മിഷന് ജില്ല കോഡിനേറ്റര്‍ പി. പ്രകാശ് , ഹരിത കര്‍മസേന ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ്,തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എന്‍ജിനീയര്‍ റാസിഖ്, ജനപ്രതിനിധികള്‍,ക്ഷേത്രം ഭാരവാഹികള്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
0 Comments